മഞ്ചേരി നഗരത്തിലെ അഴുക്കുചാലുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
മഞ്ചേരി: മഞ്ചേരിനഗരത്തില്‍ തുറന്നുകിടക്കുന്ന അഴുക്കുചാലുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണിയാവുന്നു. നിലമ്പൂര്‍ റോഡിലെ അങ്ങാടിപ്പുറം ഇസാഫ് ബാങ്കിനു സമീപമാണ് ഇത്തരത്തില്‍ ചതിയന്‍ അഴുക്കുചാലുകള്‍ മൂടാതെ കെണിയൊരുക്കിയിരിക്കുന്നത്.
അഴുക്കുചാലുകള്‍ തുറന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളെറെയായി. ഇതു മൂടാനായി സമീപത്ത്തന്നെ പുതിയ സ്ലാബു വാര്‍ത്ത് സജ്ജമാക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ നടപടികള്‍ എടുക്കാന്‍ നഗരസഭ തയാറാവുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ദിവസവും നൂറുകണക്കിനു കാല്‍നടയാത്രക്കാരാണ് ഇതുവഴി കടന്നുപോവുന്നത്. തെന്നി വീണാല്‍ മൂടാതെയുള്ള അഴുക്കുചാലില്‍ പതിക്കുന്ന അവസ്ഥ വലിയ അപകടത്തിന് കാരണമാകും.
ഇത്തരം അപകടം ഒഴിവാക്കാനായി പരിസരത്തെ കച്ചവടക്കാര്‍ താല്‍കാലികമായി മരകഷ്ണങ്ങളും മറ്റും ഓടകള്‍ക്കു മുകളില്‍ വച്ചിരിക്കുകയാണ്. മഞ്ചേരി നഗത്തില്‍ അപകട ഭീഷണിയായി അഴുക്കുചാലുകള്‍ വ്യാപകമാണ്. വയോധികരും, വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി യാത്രാക്കാരാണ് ഇത്തരം ഭീഷണി നേരിടുന്നത്.പ്രശ്‌ന പരിഹാരത്തിന് അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടികളുണ്ടാവാറില്ല.
കഴിഞ്ഞ വര്‍ഷം കാഴ്ച്ചപരിമിതരായ രണ്ടു യാത്രക്കാര്‍ കച്ചേരിപ്പടിയിലെ ഇത്തരത്തിലുള്ള തുറസായ അഴുക്കുചാലിലേക്ക് തെന്നിവീഴുകയും നഗരസഭക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."