സോളാര്‍ കേസ് രാഷ്ട്രീയ പകപോക്കല്‍: ചെന്നിത്തല
കൊണ്ടോട്ടി: സോളാര്‍ കേസില്‍ ഇടതുമുന്നണി യു.ഡി.എഫ് നേതാക്കള്‍ക്കെതിരേ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവിധയിടങ്ങളില്‍ ജാഥക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ബോംബ് പൊട്ടുമെന്നായിരുന്നു വേങ്ങര ഉപതെരഞ്ഞെടുപ്പ് വേളയില്‍ ഇടതുമുന്നണി അവകാശപ്പെട്ടത്.എന്നാല്‍, സോളാര്‍ റിപ്പോര്‍ട്ട് നന ഞ്ഞ പടക്കം മാത്രമായി മാറുകയാണ് ചെയ്തത്.ആ റിപ്പോര്‍ട്ട് എല്ലാവരും വായിക്കണം. ഊഹാപോഹങ്ങളും കേട്ടറിവുകളുമാണ് കമ്മിഷന്‍ പറയുന്നത്.
ഇതുവെച്ചു കൊണ്ടാണ് ഉമ്മന്‍ചാണ്ടിയെ അടക്കം വേട്ടയാടുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ എത്രയോ കേസുകളില്‍ കേട്ടറിവുകളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ ഇടതുപക്ഷ നേതാക്കള്‍ക്ക് എതിരെ മുന്‍ സര്‍ക്കാറിന് കേസ് എടുക്കാമായിരുന്നു. കോടതിയില്‍ പോയാല്‍ കേസ് നിലനില്‍ക്കില്ലെന്ന കാരണത്താല്‍ ഞങ്ങള്‍ കേസെടുത്തില്ല.
എം.വി രാഘവനെതിരെ ഇടതു മുന്നണി കേസ് നല്‍കിയില്ലേ. പക്ഷെ കോടതി അദ്ദേഹത്തെ വിട്ടയച്ചു. രാഷ്ട്രീയ പ്രതികാരമല്ല,പകരം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. കേസില്‍ ആരും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.നരേന്ദ്ര മോദിയും പിണറായിയും കാരണം കടലിനും ചെകുത്താനും ഇടയില്‍പ്പെട്ടുപോയ അവസ്ഥയാണ് മലയാളികള്‍ക്കെന്ന് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."