ബാബുവിന്റെ കൊലപാതകം പ്രതികള്‍ കുടുങ്ങിയത് റിട്ട. അധ്യാപകന്റെ മൊഴിയില്‍
ശ്രീകണ്ഠപുരം: പയ്യാവൂരില്‍ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച പാറക്കടവിലെ തോണിപ്പറമ്പില്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് അയല്‍വാസിയായ റിട്ട. അധ്യാപകന്റെ മൊഴിയില്‍. ബാബുവിന്റെ ഭാര്യ ആന്‍സിയും കാമുകന്‍ ജോബിയും ചേര്‍ന്നു നടത്തിയ കൊലപാതകമാണിതെന്ന് അധ്യാപകന്റെ മൊഴിയിലൂടെയാണ് പൊലിസിന് തെളിയിക്കാനായത്.
ഇരുവരും ചൊവ്വാഴ്ച രാത്രി ബാബുവിനെ തോര്‍ത്തുമുണ്ട് കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. പിറ്റേദിവസം പുലര്‍ച്ചെ ഭാര്യ ആന്‍സി നിലവിളിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ആന്‍സി ഭര്‍ത്താവ് മരിച്ചതായി നിലവിളിക്കുകയും സ്വാഭാവിക മരണമായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സംഭവസ്ഥലത്ത് ഓടിയെത്തിയ അയല്‍വാസിയായ റിട്ട. അധ്യാപകന്റെ സംശയം കേസില്‍ നിര്‍ണായക വഴിത്തിരിവായി. പയ്യാവൂര്‍ പൊലിസാണ് അന്വേഷണം നടത്തിയത്. ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതോടെയാണ് മരണകാരണം തോര്‍ത്തുമുണ്ട് കഴുത്തിന് മുറുക്കിയതാണെന്നു വ്യക്തമായത്.
ഫോറന്‍സിക് പരിശോധനയും കൊലപാതകത്തിലേക്ക് വെളിച്ചം വീശി. ഇതിനെ തുടര്‍ന്ന് ശ്രീകണ്ഠപുരം സി.ഐ വി.വി ലതീഷിന്റെ ചോദ്യം ചെയ്യലില്‍ ആന്‍സിയും കാമുകന്‍ ജോബിയും കുറ്റം സമ്മതിക്കുകയായിരുന്നു. ആനിയുടെ മുഖത്തെ ദുഃഖമില്ലായ്മയാണ് അയല്‍വാസിയായ അധ്യാപകനെ സംശയത്തിലാഴ്ത്തിയത്. മാത്രമല്ല പെട്ടെന്നു മൃതദേഹം സംസ്‌കരിക്കാനുള്ള നീക്കവും പ്രതികളെ കുടുക്കി. ഇതോടെയാണ് ഇരുവരെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇരുപ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."