ജെ.സി.ബി, ടിപ്പര്‍ ലോറി വാടക വര്‍ധിപ്പിച്ചു
കണ്ണൂര്‍: ജില്ലയിലെ ടിപ്പര്‍ ലോറികളുടെയും ജെ.സി.ബികളുടെയും വാടക വര്‍ധിപ്പിച്ചു. നിലവിലുള്ള വാടകയില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധന വരുത്താനാണ് കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചത്. ഒരു മണിക്കൂറിനുള്ള പുതുക്കിയ വാടക. പഴയ നിരക്ക് ബ്രാക്കറ്റില്‍: ജെ.സി.ബി 3ഡി എക്‌സ്-1200(1000), ജെ.സി.ബി 2ഡി എക്‌സ്-1100(900), ഹിറ്റാച്ചി 120- 2200(1800), ഹിറ്റാച്ചി 110-2000(1700), ഹിറ്റാച്ചി 70-1700(1400), ഹിറ്റാച്ചി 33-1200(1000), ഹിറ്റാച്ചി 20-1100( 900), ജെ.എസ് 91- 1600(1300). ടിപ്പര്‍ ലോറി 200 എഫ്.ടി- ദിവസവാടക: 6500, ടിപ്പര്‍ ലോറി 150 എഫ്.ടി-5500, ടിപ്പര്‍ ലോറി 100 എഫ്.ടി-4300. കംപ്രസര്‍ ഒരു മണിക്കൂര്‍ 750 രൂപ, ഒരു ദിവസത്തേക്ക് 7000 രൂപ. വര്‍ധിപ്പിച്ച വാടകകള്‍ ഈ മാസം 15 മുതല്‍ നിലവില്‍ വരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡീസലിന്റെ ക്രമാതീതമായ വില വര്‍ധനവും ജി.എസ്.ടി നടപ്പാക്കിയതോടെ പുതിയ വാഹനങ്ങളുടെ വില വര്‍ധനയും മറ്റ് അധിക സാമ്പത്തിക ബാധ്യതയും കണക്കിലെടുത്താണ് തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാടാച്ചിറ ബാബു, ജില്ലാ ഭാരവാഹികളായ എം.കെ നിഷാന്ത്, കെ.കെ മമ്മു, ഷാജി ഏച്ചൂര്‍, സുനില്‍, വയലാമണ്ണില്‍ ഇരിട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."