ഒ.കെ വാസുവിന്റെ മകന് ബി.ജെ.പിയില്‍: സി.പി.എമ്മിനൊപ്പമെന്ന് സഹോദരി
പാനൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റുമായ ഒ.കെ വാസുവിന്റെ മകന് ഒ.കെ ശ്രീജിത്ത് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് സഹോദരി ഒ.കെ ശ്രീമോളുട ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്നുവരെ സി.പി.എം അനുഭാവിയോ അംഗമോ അല്ലാത്തയാള്‍ എങ്ങനെ സി.പി.എം വിട്ടുവരുമെന്ന് ശ്രീമോള് ഫെയ്സ് ബുക്കിലൂടെ ചോദിക്കുന്നു.
ആര്.എസ്.എസ് പ്രവര്‍ത്തകനായ ഒരാള്‍ക്ക് തന്നെ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരണം കൊടുക്കുന്നതിന്റെ ഔചിത്വം മനസിലാകാഞ്ഞിട്ടല്ല. കുടുംബത്തില്‍ പ്രശ്നമുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനുപിന്നില്‍. താനിപ്പോഴും അച്ഛനൊപ്പം അടിയുറച്ച സഖാവാണെന്നും ശ്രീമോള് വ്യക്തമാക്കുന്നു.
ബി.ജെ.പി ജില്ലാ പ്രസിഡന്റായിരുന്ന ഒ.കെ വാസുവും സംഘവും മൂന്നുവര്‍ഷം മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. അടുത്തകാലത്താണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായത്. പൊയിലൂര്‍ മേഖലയില്‍ നിന്നു ഒ.കെ വാസുവിന്റെ മകനുള്‍പ്പെടെയുള്ളവര്‍ സി.പി.എമ്മില്‍ നിന്നു രാജിവച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നു സി.പി.എം പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."