സള്‍ഫര്‍ ഡയോക്‌സൈഡ് പുറത്തുവിടുന്ന രാജ്യങ്ങളില്‍ മുന്നില്‍ ഇന്ത്യ
ന്യൂഡല്‍ഹി: ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സള്‍ഫര്‍ ഡയോക്‌സൈഡ് പുറത്തുവിടുന്ന രാജ്യം ഇന്ത്യയെന്ന് പഠന റിപ്പോര്‍ട്ട്. 2007 മുതല്‍ ഇതിന്റെ വര്‍ധനവ് 50 ശതമാനം വര്‍ധിച്ചതായും മെരിലാന്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരീക്ഷത്തില്‍ അനിയന്ത്രിതമായി സള്‍ഫര്‍ ഡയോക്‌സൈഡ് കലരുന്നതോടെ ആസിഡ് മഴ, മൂടല്‍ മഞ്ഞ്, വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
ഏറ്റവും കൂടുതല്‍ സള്‍ഫര്‍ ഡയോക്‌സൈഡ് പുറത്തുവിടുന്ന രാജ്യം നേരത്തെ ചൈനയായിരുന്നു. ഇത് അവര്‍ക്ക് കുറയ്ക്കാനായിട്ടുണ്ടെന്ന് പഠന സംഘത്തിലെ അംഗമായ കാന്‍ ലി പറഞ്ഞു.
വിറക് കത്തിക്കുന്നതും സള്‍ഫര്‍ ഡയോക്‌സൈഡിന്റെ വ്യാപനത്തിന് കാരണമാകുന്നുണ്ട്. ചൈനയും ഇന്ത്യയുമാണ് ഏറ്റവും കൂടുതല്‍ വിറക് ഉപയോഗിക്കുന്ന രാജ്യങ്ങള്‍. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയങ്ങള്‍, ഫാക്ടറികള്‍ എന്നിവ ഈ രണ്ട് രാജ്യങ്ങളിലും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."