ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് നാളെ തുടക്കം
തിരൂര്‍: ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്ററി കേന്ദ്രീകരിച്ച് നാളെ തുടങ്ങും. എല്‍.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള വിവിധ മത്സരങ്ങളില്‍ 17 ഉപജില്ലകളില്‍ നിന്നായി 8500 പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ശാസ്‌ത്രോത്സവത്തിനാണ് തിരൂര്‍ വേദിയാകുന്നത്.
ശാസ്ത്രമേളയും പ്രവൃത്തി പരിചയ മേളയും ഗവ: ബോയ്‌സ് ഹയര്‍സെക്കന്ററിയിലും ഹൈസ്‌കൂള്‍ വിഭാഗം വരെയുള്ള ഗണിത ശാസ്ത്രമേള തിരൂര്‍ ഗവ: ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും നടക്കും. ബി.പി അങ്ങാടി ജി.എം.യു.പി.എസിലാണ് ഹയര്‍സെക്കന്ററി വിഭാഗം ഗണിതശാസ്ത്ര മേള.
സോഷ്യല്‍ സയന്‍സ് മേള ഗവ: ഗേള്‍സിലും ഐ.ടി മേള ബി.പി അങ്ങാടി ഡയറ്റിലും വോക്കേഷനല്‍ എക്‌സ്‌പോ ഗവ: ബോയ്‌സ് ഹയര്‍സെക്കന്ററിയിലും നടക്കും. ചൊവ്വാഴ്ച രാവിലെ 11ന് സി മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ: എസ് ഗിരീഷ് അധ്യക്ഷനാകും. ഗവ: ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ 11ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."