HOME
DETAILS
MAL
ഓട്ടുകമ്പനി ഉടമയുടെ വീട്ടുപടിക്കല്‍ തൊഴിലാളികള്‍ സത്യഗ്രഹം നടത്തി
backup
August 14 2016 | 09:08 AM
ഫറോക്ക്: അടച്ചുപൂട്ടിയ ഫറോക്ക് കേരള ടൈലറി ഓട്ടുകമ്പനി തൊഴിലാളികള്‍ ഉടമയുടെ വീട്ടുപടിക്കല്‍ സത്യഗ്രഹം നടത്തി. കമ്പനി ഉടമ റഷീദ് ബാബുവിന്റെ ഫറോക്ക് ചന്തക്കടവിലെ വീട്ടുപടിക്കലാണ് സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകിട്ടു വരെ സത്യഗ്രഹം സംഘടിപ്പിച്ചത്.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫറോക്ക് മേഖലയിലെ മറ്റു ഓട്ടുകമ്പനി തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തു.
ഫറോക്ക് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. സുധര്‍മ്മ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് അധ്യക്ഷനായി. ടൈല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) പ്രസിഡന്റ് പി. സുബ്രഹ്മണ്യന് നായര്‍, പി. പീതാംബരന്, എം. വാസുദേവന്‍, സി. ബാബു സംസാരിച്ചു. വിഷയത്തില്‍ 17ന് വീണ്ടും റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണറും സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."