എ.ബി.വി.പി മഹാറാലി സംഘടിപ്പിച്ചു
തിരുവനന്തപുരം : സി.പി.എം അക്രമത്തിനെതിരേ എ.ബി.വി.പി തിരുവനന്തപുരത്ത് മഹാറാലി സംഘടിപ്പിച്ചു.
ഉത്തരേന്ത്യയില്‍ നിന്നടക്കം നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. റാലിക്കു ശേഷം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ എ.ബി.വി.പി ദേശീയ അധ്യക്ഷന്‍ ഡോ.നാഗേഷ് ഠാക്കൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.കെ.രാഗേഷ് അക്രമവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേരളത്തിന്റെ കീര്‍ത്തിയെ കമ്മ്യൂണിസ്റ്റുകാര്‍ അപമാനിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ സെക്രട്ടറി വിനയ് ബിേ്രദ പറഞ്ഞു. സമീപകാല ഭാവിയില്‍ കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും ബിേ്രദ പറഞ്ഞു.
ദേശീയ ഭാരവാഹികളായ സുനില്‍ അംബേക്കര്‍, സംങ, കെ.രഘുനാന്ദന്, ശ്രീനിവാസ്, ബി.ലക്ഷ്മണന് തുടങ്ങിയവര്‍ സംസാരിച്ചു.
അതിനിടെ റാലിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് റെയില്‍വേ അനൗണ്‍സ്മെന്റിലൂടെ സ്വാഗതം പറഞ്ഞത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."