HOME
DETAILS
MAL
ഹരിയാന റയാന് സ്കൂളിലെ കൊലപാതകം: പ്രതി 22വരെ ഒബ്സര്‍വേഷന്‍ ഹോമില്‍
backup
November 12 2017 | 02:11 AM
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവ് റയാന് സ്കൂളില്‍ ഏഴു വയസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്ലസ്വണ് വിദ്യാര്‍ഥിയെ നവംബര്‍ 22വരെ ഒബ്സര്‍വേഷന്‍ ഹോമിലേക്കു മാറ്റി.
സെപ്റ്റംബര്‍ എട്ടിനാണ് പ്രദ്യുമന് താക്കൂര്‍ എന്ന വിദ്യാര്‍ഥി സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആദ്യത്തില്‍ സ്കൂള്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീടാണ് അതേ സ്കൂളിലെ 16കാരനായ പ്ലസ്വണ് വിദ്യാര്‍ഥി അറസ്റ്റിലായത്. പരീക്ഷ മാറ്റിവയ്ക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു വിദ്യാര്‍ഥിയുടെ മൊഴി.
അതേസമയം, തന്റെ മകനെ സി.ബി.ഐ കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നുണ്ടെന്നാരോപിച്ചു പ്രതിയുടെ പിതാവ് രംഗത്തെത്തി. അവന് നിരപരാധിയാണെന്നും പിതാവ് പറഞ്ഞു. ഇക്കാര്യങ്ങള്‍ സി.ബി.ഐ നിഷേധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."