ബഹ്‌റൈന്‍ എണ്ണ പൈപ്പ് ലൈന്‍ ആക്രമണം: അരാംകോ പമ്പിങ് നിര്‍ത്തി വെച്ചു
റിയാദ്: വെള്ളിയാഴ്ച രാത്രി ബഹ്‌റൈനിലെ മനാമയില്‍ എണ്ണ പൈപ്പ് ലൈനില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ബഹ്‌റൈനിലേക്കുള്ള സഊദിയുടെ എണ്ണ വിതരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി സഊദി ദേശീയ എണ്ണ കമ്പനി അരാംകോ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പമ്പിങ് സ്റ്റേഷന് സുരക്ഷിതത്വം ഉറപ്പു വരുത്താനാണ് എണ്ണ വിതരണം നിര്‍ത്തി വെച്ചതെന്ന് സഊദി ഊര്‍ജ്ജ, വ്യവസായ, മിനറല്‍ റിസോഴ്‌സ് മന്താലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, തങ്ങളുടെ എണ്ണ മേഖലയില്‍ സുരക്ഷാ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച്ച രാത്രി നടന്ന സ്‌ഫോടനത്തില്‍ കനത്ത നാശ നഷ്ടമാണ് ഉണ്ടായത്. തലസ്ഥാന നഗരിയായ മനാമയിലാണ് ദേശീയ എണ്ണ കമ്പനിയായ ബഹ്‌റൈന്‍ പെട്രോളിയം എണ്ണ കമ്പനി (ബാപ്‌കോ)യുടെ എണ്ണ വിതരണ ലൈനില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവ സ്ഥലത്തു നിന്നുംപതിനഞ്ചു കിലോമീറ്ററിനുള്ളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചതായി ബഹ്‌റൈന്‍ അധികൃതരെ ഉദ്ധരിച്ച് കുവൈത് നാഷണല്‍ ഏജന്‍സി (കുന) റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇറാന്റെ കൈകള്‍ ഉണ്ടെന്നും ആക്രമണത്തിന് പിന്നില്‍ ഇറാന്‍ അനുകൂല തീവ്ര സംഘടനകളാണെന്നും ബഹ്‌റൈന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇറാന്‍ ഇതേ കുറിച്ചു ഒന്നും പ്രതികരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."