കൊലപാതകത്തിനു മുന്‍പ് അവന് ഇന്റര്‍നെറ്റില്‍ തിരഞ്ഞത് 'വിരലടയാളം മായ്ക്കാനുള്ള വിദ്യ'
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ ഏഴു വയസുകാരനെ 16കാരന് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കൊലപാതകം നേരത്തേ പദ്ധതിയിട്ടതാണെന്നു സി.ബി.ഐ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിരലടയാളം എങ്ങനെ മായ്ച്ചുകളയാമെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ സി.ബി.ഐ തയാറായിട്ടില്ല.
അറസ്റ്റിലായി 16കാരന്റെ മൊബൈല്‍ ഫോണും ലോപ്ടോപ്പും പരിശോധിച്ചതില്‍നിന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍, കത്തി വാങ്ങിയെന്നു മൊഴി നല്കിയ കടക്കാരനു കുട്ടിയെ തിരിച്ചറിയാനായിട്ടില്ല. എന്നാല്‍, അവിടെനിന്നുതന്നെയാണ് കൊലപ്പെടുത്താന്‍ കത്തി വാങ്ങിയതെന്നാണ് കുട്ടി ആവര്‍ത്തിക്കുന്നത്. അതേസമയം, മൂന്നു ദിവസം മൊഴിയെടുത്തതിനാല്‍ കുട്ടിയെ കൂടുതല്‍ ദിവസം ചോദ്യം ചെയ്യേണ്ടതില്ലെന്നു പൊലിസ് ഗുഡ്ഗാവ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റിനെ അറിയിച്ചു.
സെപ്റ്റംബര്‍ എട്ടിനാണ് പ്രദ്യുമന് താക്കൂര്‍ എന്ന വിദ്യാര്‍ഥി സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ടിരുന്നത്. സംഭവത്തില്‍ ആദ്യം സ്കൂള്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീടാണ് അതേ സ്കൂളിലെ 16കാരനായ 11ാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റിലായത്. പരീക്ഷ മാറ്റിവയ്ക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു വിദ്യാര്‍ഥിയുടെ മൊഴി. കൊലപ്പെടുത്തിയ വിദ്യാര്‍ഥിയെ നേരത്തേ അറിയാമായിരുന്നെന്നും അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."