ജെ.എന്‍.യുവില്‍ ചില ചാനലുകള്‍ ബ്ലോക്ക് ചെയ്യുന്നതായി വിദ്യാര്‍ഥികള്‍
യൂട്യൂബ് ചാനലുകള്‍ നിയന്ത്രിക്കുന്നതായ ആരോപണം നിഷേധിച്ച് സര്‍വകലാശാല
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ ചില മാധ്യമങ്ങളുടെ യൂട്യൂബ് ചാനലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതായി വിദ്യാര്‍ഥികളുടെ ആരോപണം.
ദി വയര്‍, എന്‍.ഡി.ടി.വി തുടങ്ങിയവയുടെ യൂട്യൂബ് ചാനലുകള്‍ കാംപസിലെ വൈഫൈ സംവിധാനംവഴി ലഭിക്കുന്നില്ലെന്നും അതു ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ആരോപിച്ചു വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെ ഇതു നിഷേധിച്ച് സര്‍വകലാശാലയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ഇല്ലെന്നും ചാനലുകള്‍ ബ്ലോക്ക് ചെയ്തിട്ടില്ലെന്നും ജെ.എന്‍.യു ഡയറക്ടര്‍ റാണ പ്രതാപ് വിശദീകരിച്ചു.
അതേസമയം, ആരോപണം ശരിവച്ചു വിദ്യാര്‍ഥി യൂനിയനും രംഗത്തെത്തിയിട്ടുണ്ട്. ചില ചാനലുകളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നതു ശരിയാണെന്നും അതിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ 'അഡള്‍ട്ട് കണ്ടന്റ് ' എന്നാണ് രേഖപ്പെടുത്തുന്നതെന്നും യൂനിയന്‍ പ്രസിഡന്റ് ഗീതാ കുമാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."