സ്വയം മഹത്വവല്‍ക്കരിക്കുന്നു പി.ജയരാജനെതിരേ സി.പി.എം നടപടിക്ക്
തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടിക്ക്. ജയരാജന് സ്വയം മഹത്വവല്ക്കരിക്കുന്നുവെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.
രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ജയരാജനെതിരേ പ്രമേയം പാസാക്കുകയും ചെയ്തു. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധമറിയിച്ച് പി.ജയരാജന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സ്വന്തമായി മഹത്വവല്ക്കരിക്കാന് ജീവിത രേഖയും പാട്ടുകളും പുറത്തിറക്കിയ ജയരാജന് പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നത്. കമ്മ്യൂണിസ്റ്റ് രീതികളില്‍ നിന്ന് വ്യതിചലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ല. ഇക്കാര്യം കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു.
പാര്‍ട്ടി നടപടിയോട് വൈകാരികമായാണ് പി.ജയരാജന് പ്രതികരിച്ചത്. ജീവിത രേഖ തയാറാക്കിയത് താനല്ലെന്നും കെ.കെ രാഗേഷ് ആണെന്നും ജയരാജന് യോഗത്തില്‍ പറഞ്ഞു. തന്റെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം സംസ്ഥാന സമിതിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."