പഠന നിലവാരമളക്കാന്‍ 'നാസ്' പരീക്ഷ ഇന്ന് കേരളത്തില്‍ ആയിരത്തില്‍പരം സ്‌കൂളുകള്‍ കേന്ദ്രമാകും
എടച്ചേരി: സംസ്ഥാനത്തെ ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ പഠന നിലവാരം അളക്കാനും വിദ്യാഭ്യാസത്തിന്റെ നിലവിലുള്ള അവസ്ഥ വിലയിരുത്താനുംവേണ്ടി കേരളത്തിലുടനീളം നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേ (നാസ്) യുടെ ഭാഗമായി ഇന്ന് പ്രത്യേക പരീക്ഷ നടക്കും. ഭാഷ, ഗണിതം, പരിസര പഠനം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് കുട്ടികള്‍ നേടിയ ശേഷികള്‍ വിലയിരുത്തുന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും വിദ്യാര്‍ഥികളുടെ പഠന നിലവാരം വിലയിരുത്താനുള്ള എന്‍.സി. ഇ.ആര്‍.ടിയുടെ നടപടികളുടെ ഭാഗമായാണ് പരീക്ഷ. തെരഞ്ഞെടുത്ത മുഴുവന്‍ വിദ്യാലയങ്ങളിലും ഇതിനാവശ്യമായ ചോദ്യപേപ്പറുകള്‍ ഇന്നലെയോടെ എത്തിച്ചു കഴിഞ്ഞു ഓരോ ചോദ്യങ്ങള്‍ക്കും നാലു വീതം ഉത്തരങ്ങള്‍ നല്‍കി അവയില്‍ നിന്ന് ശരിയായത് മാത്രം തെരഞ്ഞെടുത്ത് എഴുതുന്ന ഒബ്ജക്ടീവ് രീതിയിലാവും പരീക്ഷ നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും ഒരേ രീതിയിലുള്ള പരീക്ഷ നടത്തി വിവിധ സംസ്ഥാനങ്ങളിലെ ശരാശരി നിലവാരം മനസിലാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വര്‍ഷം തോറും നാസിന്റെ ഭാഗമായി ഇത്തരം പരിശോധനകള്‍ നടക്കാറുണ്ടെങ്കിലും വിവിധ കേന്ദ്രങ്ങളിലായി ഒരേ സമയം ഇത്തരമൊരു പരീക്ഷ നടത്തുന്നത് ഇതാദ്യമായാണ്. കേരളത്തിലെ ഓരോ ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രങ്ങളിലും പത്തിനും ഇരുപതിനും ഇടയില്‍ സ്‌കൂളുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ബി.ആര്‍ സി ജീവനക്കാര്‍ക്ക് നേരിട്ട് പങ്കില്ലായിരുന്നു. ഇതിന് വേണ്ടി സജ്ജീകരിച്ച യു ഡയസ് എന്ന പ്രത്യേക കംപ്യൂട്ടര്‍ സംവിധാനമുപയോഗിച്ചാണ് സ്‌കൂളുകള്‍ തെരഞ്ഞെടുത്തത്. പരീക്ഷാ നടത്തിപ്പിലും സ്‌കൂള്‍ അധ്യാപകര്‍ക്ക് പങ്കില്ല .ടി .ടി .ഐ വിദ്യാര്‍ഥികളും ബി.ആര്‍.സി ജീവനക്കാരുമാണ് പരീക്ഷ നടത്തുക. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാത്രം ചില വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്ത് നാസ് പഠനം നടത്തിയിരുന്നു. കേരളത്തിലെ വിദ്യാലയങ്ങള്‍ ശരാശരി നിലവാരത്തില്‍ ഇനിയും എത്തിയിട്ടില്ലെന്ന കണ്ടെത്തലിലാണ് ഈ വര്‍ഷം പരീക്ഷ വിപുലപ്പെടുത്തി നടത്തുന്നത്.
കേരളത്തില്‍ എസ്.എസ്. എ നിലവില്‍ വന്നതിന് ശേഷം ചോദ്യപേപ്പറുകളില്‍ നിന്ന് ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ ഒഴിവാക്കിയിരുന്നു. അത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഈ പരീക്ഷ പുത്തന്‍ അനുഭവമായിരിക്കും. അതിനിടെ കേരളത്തിലെ വിവിധ ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് തയാറാക്കിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് മുഴുവന്‍ വിദ്യാലയങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക പരീക്ഷ നടത്തിയിരുന്നു. ഈ ചോദ്യങ്ങളും ഒബ്ജക്ടീവ് മാതൃകയിലായിരുന്നു. നാസ് നടത്തുന്ന പരീക്ഷാ സമ്പ്രദായം പരിചയപ്പെടുത്തലാവാം ഇതിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ ദിവസം കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പരീക്ഷയും കുട്ടികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു. എസ്.എസ്.എ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഒബ്ജക്റ്റീവ് രീതിയില്‍ മാത്രമുള്ള ഒരു പരീക്ഷയെ വിദ്യാര്‍ഥികള്‍ നേരിടുന്നത്. ഒന്ന് മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ശ്രദ്ധ എന്ന പേരില്‍ ഈ പ്രീ ടെസ്റ്റ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."