ചാനലുകളിലെ താരനിശ: താരങ്ങള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്
കൊച്ചി: ചാനലുകള്‍ സംഘടിപ്പിക്കുന്ന താരനിശകളില്‍ താരങ്ങള്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫിലിം ചേംബര്‍ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് അമ്മയ്ക്കു കത്തു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചര്‍ച്ച. പ്രമുഖ സിനിമകളുടെ സാറ്റലൈറ്റ് അവകാശം മാത്രമാണ് ചാനലുകള്‍ ഏറ്റെടുക്കുന്നതെന്നും ഫിലിം ചേംബര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അവാര്‍ഡ് നിശകള്‍ക്കൊണ്ട് സിനിമയുടെ നിര്‍മാതാവിനും വിതരണക്കാര്‍ക്കും യാതൊരു ഗുണവുമില്ലെന്നാണ് ഫിലിം ചേംബറിന്റെ വാദം. സിനിമയെയും താരങ്ങളെയും വച്ച് പണമുണ്ടാക്കുന്ന ചാനലുകള്‍ കഴിഞ്ഞ തവണ പ്രമുഖരുടെ 40 സിനിമകള്‍ മാത്രമാണ് സാറ്റലൈറ്റ് നല്‍കി ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ തങ്ങളുടെ സിനിമകള്‍ എടുക്കാത്ത ചാനലുകളുമായി താരങ്ങള്‍ സഹകരിക്കേണ്ടന്നും ഇവര്‍ പറയുന്നു. വിഷയത്തില്‍ അമ്മ ഇതുവരെ പരസ്യ പ്രസ്താവനയ്ക്കു തയാറായിരുന്നില്ല. ഇന്നു നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷമാകും ഇതില്‍ അമ്മയുടെ തീരുമാനം. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."