താരമായി നൂറ്റിയൊന്നുകാരന്‍ പരമേശ്വരന്‍ മൂത്തത്
കൊച്ചി: സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ താരമായാത് നൂറ്റിയൊന്നുകാരനായ പരമേശ്വരന്‍ മൂത്തത്. പരമേശ്വരന്‍ ഇതാദ്യമായല്ല മാരത്തണില്‍ പങ്കെടുക്കുന്നത്. നേരത്തെയും നിരവധി മാരത്തണുകളില്‍ പരമേശ്വരന്‍ മൂത്തത് പങ്കെടുത്തിട്ടുണ്ട്. 12 വര്‍ഷമായി തുടരുന്നു. പ്രായത്തിന്റെ അസ്വസ്ഥതകളെ മറന്നുകൊണ്ട് മനസില്‍ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന പരമേശ്വരന്‍ മാരത്തണിലെ താരങ്ങളില്‍ താരമായി.
ആശ്ചര്യത്തോടെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരമേശ്വരന്റെ പേര് അനൗണ്‍സ് ചെയ്തത്. ഈ വയസിലും അദ്ദേഹത്തെ പോലുള്ളവരുക്ക് ആരോഗ്യം ഇത്രയും ബലവത്തായി കൊണ്ടുപോകാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ഫാമിലി മാരത്തണില്‍ പങ്കെടുത്ത പരമേശ്വരന് പക്ഷെ നൂറ്റിയൊന്ന് വര്‍ഷത്തെ ജീവിത ഓട്ടത്തില്‍ കൂട്ടിനാരെയും കൂട്ടാന്‍ പറ്റിയിട്ടില്ല. ജീവിതത്തില്‍ ഇതുവരെ ഏകനായി ഓടിയ പരമേശ്വരനൊപ്പം ഇന്നലെ ഓടാന്‍ ആയിരങ്ങളുണ്ടായിരുന്നു. സഹോദരങ്ങളുടെ ജീവിതങ്ങള്‍ക്ക് താങ്ങായി നിന്ന് പകുതി ഓടിക്കഴിഞ്ഞപ്പോഴാണ് താന്‍ ഒറ്റക്കാണെന്ന തോന്നലുണ്ടായത്. അപ്പോഴേക്കും കാലം ഏറെ കഴിഞ്ഞതിനാല്‍ വീണ്ടും ഒറ്റയ്ക്കായി. എങ്കിലും ശരീരത്തിനും മനസിനും ഒരു ക്ഷീണവുമില്ല.
ചെറുപ്പത്തില്‍ എറണാകുളം ബോട്ടു ജെട്ടിയിലെത്തിയ ഗാന്ധിജിയെ തൊട്ടതടക്കമുള്ള പഴയകാല ഓര്‍മകള്‍ എല്ലാം ഇന്നുമുണ്ട് ഉള്ളില്‍. ദിവസവും നാല് കിലോമീറ്റര്‍ നടക്കുന്ന പരമേശ്വരന്‍ മാരത്തണിലും ആവേശം കൈവിടുന്നില്ല. 80 വയസ് വരെ എറണാകുളം ശിവക്ഷേത്രത്തില്‍ കഴകം ജോലി ചെയ്തിരുന്നു. ആയുസ് അനുവദിക്കുന്നിടത്തോളം ഓടാനുള്ള തയ്യാറെടുപ്പിലാണ് പരമേശ്വരന്‍ മൂത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."