HOME
DETAILS
MAL
താനാളൂര്‍ പഞ്ചായത്തില്‍ 35 കോടിയുടെ വികസനങ്ങള്‍ നടത്തുമെന്ന്
backup
November 14 2017 | 06:11 AM
താനൂര്‍: ശ്യാമപ്രസാദ് മുഖര്‍ജി റൂബന്‍ മിഷന് പഞ്ചായത്തുകളായി തെരഞ്ഞെടുത്ത താനാളൂര്‍ നിറമരതൂര്‍ പഞ്ചായത്തുകളില്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ 35 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട ് കൂടിയാലോചനാ യോഗം താനാളൂര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വി. അബ്ദുല്റഹ്മാന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
താനാളൂര്‍ പഞ്ചായത്ത ് വൈസ് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷയായി. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എം ബാപ്പുഹാജി, നിറമരതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി സുഹ്റ, വൈസ് പ്രസിഡന്റ് കെ.വി സിദ്ദീഖ്, പി.എ.യു ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ സി. വിജയകുമാര്‍, ഡോ. ജിബിനി, വി. കൂര്യന്, വിനോദ്,കെ.രമണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."