വനംകേസിലെ പ്രതികള്‍ നിരപരാധികളെന്ന്
പുല്‍പ്പള്ളി: കാപ്പിക്കുന്നില്‍ കാട്ടാന വെടിയേറ്റ് ചെരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് അറസ്റ്റുചെയ്ത അരിയക്കോട്ട് ബാലഗോപാലന്, പ്രദീപ് എന്നിവര്‍ നിരപരാധികളാണെന്ന് ജില്ലാ മാണ്ടാടന്‍ ചെട്ടി സമുദായം ഭാരവാഹികള്‍ പറഞ്ഞു. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കാട്ടിറച്ചി എത്തിക്കുന്നവരാണ് പ്രതികളെന്ന പ്രചരണം നടത്തി വനംവകുപ്പ് നിരപരാധികളെ പ്രതികളാക്കുകയായിരുന്നു. രണ്ടുമാസത്തിനിടെ രണ്ട് ആനകള്‍ തോക്കിനിരയായ സാഹചര്യത്തില്‍ വകുപ്പ് നടപടികള്‍ ഭയന്ന് വനപാലകര്‍ നിരപരാധികളെ പ്രതികളാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും നിരപരാധികളെ കേസില്‍ കുടുക്കി മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും മിണ്ടാടന് ചെട്ടി സമുദായസംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സി.വി വേലായുധന്, ടി.ആര് രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."