ജി.എസ്.ടി ബില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദീര്‍ഘകാലത്തേക്ക് ഉത്തേജിപ്പിക്കുമെന്ന് ലോകബാങ്ക് സാമ്പത്തിക തലവന്‍
കൊല്‍കത്ത: ചരക്ക് സേവന നികുതി ബില്‍ (ജി.എസ്.ടി ബില്‍) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദീര്‍ഘകാലത്തേക്ക് ഉത്തേജിപ്പിക്കുമെന്ന് ലോക ബാങ്ക് സാമ്പത്തിക തലവനും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപെടുന്നവരില്‍ പ്രമുഖനുമായ കൗസിക് ബസു. നിലവില്‍ വളര്‍ച്ചയില്‍ ചൈനീസ് സമ്പത്ത് വ്യവസ്ഥയെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ മറികടന്നിട്ടുണ്ടെന്നും അത് കൂടുതല്‍ വളര്‍ച്ച നേടുമെന്നും കൗസിക് ബസു പറഞ്ഞു. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്‍ ഇനി പകുതി സംസ്ഥാനങ്ങള്‍ കൂടി പാസാക്കിയാല്‍ 2017 ഏപ്രില്‍ ഒന്നുമുതല്‍ ജി എസ്.ടി നിയമം നടപ്പിലാവും. മുഴുവന്‍ പാര്‍ട്ടികളും പിന്തുണച്ചാണ് ജി.എസ്.ടി ബില്‍ പാസക്കിയെടുത്തത് എന്നതും ശ്രേദ്ധേയമായിരുന്നു.
പൊതു വിലനിലവാരത്തെ ഏതു തരത്തിലാണ് ജി.എസ്.ടി ബില്‍ ബാധിക്കുകയെന്ന് പറയാനാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വിപണി വിലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്ന് ബസു പറയുന്നു. ചരക്കുനീക്കം എളുപ്പമാകുകയും വിവിധയിടങ്ങളില്‍ നിന്നുള്ള നികുതി പിരിവ് ഇല്ലാതാകുകയും ചെയ്യുന്നതോടെ ഇന്ത്യ പൊതുമാര്‍ക്കറ്റായി മാറുകയും ചെയ്യുമ്പോള്‍ വന്‍കുതിച്ചു ചാട്ടമാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി ബില്‍ ചരക്ക് നീക്കം സുഗമമാക്കുകയും ഇന്ത്യ മൊത്തം ഏകീകൃത നികുതിഘടനക്ക് കീഴിലാവുകയും ചെയ്യും. പരോക്ഷ നികുതി പിരവ് ഇല്ലാതാവുന്നത് ചരക്ക് കൈമാറ്റം വേഗത്തിലാക്കാന്‍ സഹായിക്കും. കൊല്‍ക്കത്ത ഐ.ഐ.എം മില്‍ നടന്ന പരിപാടിയിലാണ് ബസു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
റിസര്‍വ് ഗവര്‍ണര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജി.എസ്.ടി വഴി ഇന്ത്യയില്‍ നികുതി പിരിവിന് മോണിറ്ററി സംവിധാനം നിലവില്‍ വരുമെന്നും പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പടെയുള്ളവക്ക് വില കുറയുമെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."