മുങ്ങല്‍ വിദഗ്ധന്‍ പാറലകത്ത് യാഹുട്ടിയെ ആദരിച്ചു
തിരുനാവായ: മുങ്ങല്‍ വിദഗ്ധനും തോണിക്കടത്തുകാരനുമായ പാറലകത്ത് യാഹുട്ടി സഹായി തൗഫീഖ് എന്നിവരെ ദ പീപ്പിള്‍ വോയ്‌സിന്റെ നേതൃത്വത്തില്‍ ജന്മനാട് ആദരിച്ചു.
കൊടക്കല്‍ മലബാര്‍ സ്‌പെഷല്‍ സ്‌കൂളില്‍ നടന്ന ആദരിക്കല്‍ ചടങ്ങും ശിശുദിന സമ്മേളനവും പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി ഉദ്ഘാടനം ചെയ്തു. പീപ്പിള്‍ വോയ്‌സ് ട്രഷറര്‍ സുന്ദര്‍ശനന്‍ അധ്യക്ഷനായി. ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കുകയും മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതുള്‍പ്പെടെയുള്ള രക്ഷപ്രവര്‍ത്തനങ്ങളാണ് യാഹുട്ടിയും സഹായി തൗഫീഖും ചേര്‍ന്ന് നടത്തുന്നത്. ശിശുദിന സമ്മേളനത്തില്‍ എം മുഹമ്മദ്, മുളക്കല്‍ മുഹമ്മദലി, ചിറക്കല്‍ഉമ്മര്‍, സിറാജ് പറമ്പില്‍, ഷാജി മുളക്കല്‍, കായക്കല്‍ അലി, കെ.പി ഖമറുല്‍ ഇസ്ലാം, റസീന ടീച്ചര്‍, വി.കെ. അബുബക്കര്‍ മൗലവി, ഇ എന്‍ അലി, ടി.പി ഹനീഫ, ശശി തിരുനാവായ, പി. യാഹുട്ടി, നാസര്‍ കൊട്ടാരത്ത്, ടി പി വാസു, റസാഖ് വി, ടി.പി മുരളി, യു.നാസര്‍, ഹൈദ്രോസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് തിരുനാവായ എ.എം എല്‍ .പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെയും മലബാര്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും പരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."