ശിശുദിനത്തില്‍ കളിയും ചിരിയുമായി കുരുന്നുകളുടെ അപൂര്‍വസംഗമം
പുളിക്കല്‍:ശിശുദിനത്തില്‍ 38 അങ്കണവാടികളില്‍ നിന്ന് നൂറിലേറെ കുരുന്നുകളുടെ തേനരുവി സംഗമം വേറിട്ട കാഴ്ചയായി.പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് എന്‍.എസ്.എസ് യൂനിറ്റും പുളിക്കല്‍ പഞ്ചായത്ത് ഐ.സി.ഡി.എസുമായി സഹകരിച്ചാണ് ശിശുദിനത്തില്‍ കോളജില്‍ കുരുന്നുകളുടെ സംഗമം നടത്തിയത്. പാട്ടും കളിയും ചിരുമായി കുരുന്നുകള്‍ മുതിര്‍ന്നവരുടെ മനം കവര്‍ന്നു. ടി.വി ഇബ്‌റാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യപുരോഗതിയില്‍ വലിയ പങ്കു വഹിക്കേണ്ട ഭാവിപൗരന്മാര്‍ എന്ന നിലയില്‍ കുട്ടികള്‍ക്ക് സ്‌നേഹവും സുരക്ഷയും ലഭിക്കുന്ന സാഹചര്യങ്ങള്‍ സജ്ജീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടുനിര്‍ധന കുടുംബങ്ങള്‍ക്ക് വേണ്ടി കോളജ് എന്‍.എസ്.എസ് യൂനിറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നഅഭയം ഭവന പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനം കോളജ് അധ്യാപകന്‍ ഡോ. പി.എന്‍ അബ്ദുല്‍ അഹദില്‍ നിന്ന് സ്വീകരിച്ചു എം.എല്‍.എ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. എന്‍ മുഹമ്മദലി ശിശുദിനസന്ദേശം നല്‍കി. ഷാനവാസ് പറവന്നൂര്‍ മധുമൊഴിക്ക് നേതൃത്വം നല്‍കി. മത്സരവിജയികള്‍ക്ക് പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുനീറ അബ്ദുല്‍ വഹാബ് സമ്മാനങ്ങള്‍ നല്‍കി. പി.കെ ഇസ്മാഈല്‍ മഞ്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചീരങ്ങന്‍ മുഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."