HOME
DETAILS

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കം ശാസ്ത്ര കൗതുകങ്ങളിലേക്ക് മിഴിതുറന്ന്....

  
backup
November 15 2017 | 05:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d-5


തിരൂര്‍: മുപ്പതാമത് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തിരൂര്‍ തെക്കുംമുറിയിലെ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സി മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ സര്‍വോന്മുഖമായ വികാസത്തിന് മേള മുതല്‍ക്കൂട്ടാകുമെന്ന് എം.എല്‍.എ പറഞ്ഞു. വിദ്യാര്‍ഥികളില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശാസ്ത്ര- സാമൂഹികാവബോധം ഉണര്‍ത്താന്‍ മേള വഴിയൊരുക്കുമെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു.
സംഘാടക സമിതി ചെയര്‍മാന്‍ എസ് ഗിരീഷ് അധ്യക്ഷനായി.തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്‌സത്ത് മുഖ്യപ്രഭാഷണം നടത്തി. ലോഗോ രൂപകല്‍പ്പന ചെയ്ത ബാപ്പൂട്ടി പറപ്പൂരിന് എം.എല്‍.എ ഉപഹാരം സമ്മാനിച്ചു.
ജില്ലാ പഞ്ചായത്തംഗം അനിതാ കിഷോര്‍, എം കുഞ്ഞിബാവ, പി കുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി നസറുല്ല, കെ ബാവ, പി.എ ബാവ, ഡി.ഡി.ഇ സി.ഐ.വത്സല,മലപ്പുറം ആര്‍.ഡി.ഡി. ഷൈലറാം, വി.എച്ച്.എസ്.ഇ അസി.ഡയറക്ടര്‍ ഉബൈദുള്ള, എ.സി. പ്രവീണ്‍ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ആതവനാട് മുഹമ്മദ് കുട്ടി, ഫൈസല്‍ എടശ്ശേരി ,ഹാജിറ മജീദ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഗീത പള്ളിയേരി, നിര്‍മല കുട്ടിക്കൃഷ്ണന്‍, വി ശാന്ത, മുരളീധരന്‍ കോട്ടക്കല്‍, ഡി.ഇ.ഒമാരായ വി.പി മിനി, പി ബാലകൃഷ്ണന്‍, വി.എസ് പൊന്നമ്മ, ടി.കെ അജിതകുമാരി, എ.ഇ.ഒ എ.പി പങ്കജവല്ലി, പ്രിന്‍സിപ്പാള്‍ ഒ.എ രാധാകൃഷ്ണന്‍, കെ.പി ശാരദ, പ്രഥമാധ്യാപകന്‍ പി.എസ് സജീവന്‍, കെ.പി രമേശ് കുമാര്‍, സ്‌കൂള്‍ ചെയര്‍മാന്‍ സി.കെ മുഹമ്മദ് ജവാദ് പങ്കെടുത്തു. വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ 17 ഉപജില്ലകളില്‍ നിന്നായി 8500 ഓളം വിദ്യാര്‍ഥികളാണ് 213 ഇനങ്ങളിലായി മത്സരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  20 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  20 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  20 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  20 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  20 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  20 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago