കരുവണ്ണൂരിലെ സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ കയറ്റിറക്ക് സ്തംഭനാവസ്ഥയില്‍
നടുവണ്ണൂര്‍: ലേബര്‍ കമ്മിഷണര്‍ നടപ്പാക്കിയ കൂലി തൊഴിലാളികള്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്നുള്ള തൊഴിലാളികളുടെ പ്രതിഷേധം മൂലം മൂന്നു ദിവസമായി കരുവണ്ണൂരിലെ സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ റേഷന്‍ സാധനങ്ങളുടെ കയറ്റിറക്ക് നിലച്ചു.
ഇതോടെ കൊയിലാണ്ടി താലൂക്കിലെ പൊതുവിതരണകേന്ദ്രത്തിലേക്കുള്ള റേഷന്‍ വിതരണം സ്തംഭനാവസ്ഥയിലായി.
കൂലി ഏകീകരണത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയില്‍ കയറ്റിറക്ക് കൂലിയായി കിന്റലിന് 51 രൂപ 45 പൈസ നല്‍കാമെന്ന് ഡി.എല്‍.ഒയുടെ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ കരാറുകാരന് ഇതു നല്കാന് തയാറായില്ല. തുടര്‍ന്ന് ജൂനിയര്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ 43 രൂപ 90 പൈസ നല്‍കാമെന്ന് ധാരണയാകുകയും കഴിഞ്ഞ ഒന്നരമാസം ഈ കൂലി കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഈയിടെയായി 37 രൂപ 95 പൈസയായി കുറച്ചതാണ് തൊഴിലാളികള്‍ പ്രതിഷേധിക്കാനിടയായത്.
തൊഴിലാളികള്‍ സമരത്തിലല്ല. തൊഴിലെടുക്കാന്വേണ്ടി എല്ലാ തൊഴിലാളികളും ഡിപ്പോയിലെത്തിയിട്ടുണ്ടെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."