യുവാവിന്റെ ദുരൂഹ മരണം; അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യം
പേരാമ്പ്ര: ദുരൂഹ സാഹചര്യത്തില്‍ ചാനിയംകടവ് റോഡിലെ കിഴിഞ്ഞാണ്യം താമരക്കുളത്തില്‍ മരണപ്പെട്ട പാലേരി പാറക്കടവ് പുറത്തൂട്ടയില്‍ അജ്മലിന്റെ മരണത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുന്നു.
വെള്ളിയാഴ്ച വീട്ടില്‍ നിന്നു ബസ് ഡ്രൈവറായി ജോലിക്ക് പോയ അജ്മലിനെ കാണാതായപ്പോള്‍ പോലിസില്‍ ബന്ധുക്കളും നാട്ടുകാരും നല്‍കിയ പരാതിയില്‍ തലേ ദിവസം ഒത്തുകൂടിയ സംഘത്തെ കുറിച്ചും മര്‍ദനമേറ്റു എന്നതിനെക്കുറിച്ചും പൊലിസ് നിരവധി പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. നന്നായി നീന്തല്‍ അറിയാവുന്ന അജ്മല്‍ കുളത്തില്‍ വീണപ്പോള്‍ നീന്തലറിയാതെ മുങ്ങി മരിച്ചെന്ന നിഗമനം വിശ്വസിക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. തലേ ദിവസം സദാചാര പൊലിസ് ചമഞ്ഞ് അജ്മലിനെ മര്‍ദിച്ച് അവശനാക്കിയെന്നും ഓട്ടോറിക്ഷയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നു. സംഭവത്തിലെ ദുരൂഹതകള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് ആവശ്യപ്പെട്ടു. പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം വച്ച് അജ്മലിനെ അക്രമിച്ച് പരുക്കേല്‍പ്പിച്ചവരെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്യണം.
സംഭവം കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പൊലിസ് സമഗ്ര അന്വേഷണം നടത്തി നാട്ടുകാരുടെയും കുടുംബത്തിന്റെ യും ആശങ്കയകറ്റണമെന്നും മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."