HOME
DETAILS
MAL
ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമെന്ന്
backup
August 14 2016 | 17:08 PM
മാനന്തവാടി: വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പ് മന്ത്രി നടത്തിയ സന്ദര്‍ശനം വെറും പ്രഹസനമെന്ന് യുവമോര്‍ച്ച ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മകമായ യാതൊരു നടപടിയും കൈക്കാള്ളാതെയാണ് ആരോഗ്യമന്ത്രി ജില്ലയില്‍ വന്നുപോയത്.
ജില്ലാ ആശുപ്രത്രിയുടെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ ആശുപത്രിയെ അഞ്ഞൂറ് കിടക്കകളുള്ള ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലും തയാറാകാത്ത മന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍പ്രേം, ജിതിന്‍ഭാനു, പ്രശാന്ത് മലവയല്‍, ധനില്‍കുമാര്‍, കെ.കെ അരുണ്‍, ടി.കെ ബിനീഷ്, എ.പി ഉദിഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."