HOME
DETAILS
MAL
ആന്റി പോച്ചിങ് വാച്ചര്‍മാര്‍ക്ക് 15,000 രൂപ ശമ്പളം നല്‍കണമെന്ന്
backup
August 14 2016 | 17:08 PM
ഗൂഡല്ലൂര്‍: ആന്റി പോച്ചിങ് വാച്ചര്‍മാര്‍ക്ക് 15,000 രൂപ മാസ ശമ്പളം നല്‍കണമെന്ന് ഗൂഡല്ലൂരില്‍ നടന്ന ഗൂഡല്ലൂര്‍-മുതുമല ഡിവിഷന് ഫോറസ്റ്റ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ കാട്ടാനകളെ തുരത്തുന്നതിന് മതിയായ ജീവനക്കാരെ നിയമിക്കുക, വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് വനംവകുപ്പ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക, ഊട്ടിയിലെ മുതുമല ടൈഗര്‍ റിസര്‍വ് ഓഫിസ് തെപ്പക്കാടിലേക്ക് മാറ്റുക, ആന പാപ്പാന്മാര്ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കണ്വന്ഷന് ഉന്നയിച്ചു.
യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി സുദീര്കുമാര് അധ്യക്ഷനായി. സെക്രട്ടറി രാജേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ശെല്‍വരാജ്, രാജേന്ദ്രന്, വേണു, ജോര്‍ജ്, പ്രഭു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."