വെള്ളക്കെട്ട് ദുരിതമാകുന്നു
വെണ്ണിയോട്: അശാസ്ത്രീയ കെട്ടിട നിര്‍മാണം മൂലം വെണ്ണിയോട് ടൗണില്‍ വെള്ളം കെട്ടികിടക്കുന്നതായി പരാതി. കാല്‍നട യാത്രപോലും അസാധ്യമാവുന്ന രീതിയില്‍ ടൗണിന്റെ നാല് ഭാഗത്ത് നിന്നുള്ള മഴവെള്ളം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശം കമ്പളക്കാട് റോഡില്‍ കെട്ടികിടക്കുകയാണ്.
നിലവിലെ ഓവ് ചാല് മണ്ണിട്ട് മൂടിയ നിലയിലാണ്.
വെള്ളം ഒഴുകി പോവാന്‍ സാധ്യമായ സ്ഥലത്ത് കെട്ടിട നിര്‍മാണത്തിന് കല്ലിറക്കിയിട്ടതും വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കാന്‍ കാരണമാകുന്നുണ്ട്. മഴ ശക്തമായാല്‍ ടൗണ്‍ പൂര്‍ണമായും മലിന ജലത്താല്‍ മൂടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. വെള്ളം കയറുന്നതോടെ സ്ത്രീകളും സ്കൂള്‍ കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്ക്കാന് പോലും സാധിക്കാത്ത അവസ്ഥയാണിപ്പോഴുള്ളത്.
പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ടൗണില്‍ ഇത്ര വലിയ വെള്ളകെട്ട് രൂപപെട്ടിട്ടും വേണ്ട നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."