ശിശുദിനത്തില്‍ ലഹരി വിരുദ്ധ സന്ദേശവും ട്രാഫിക് ബോധവല്‍ക്കരണ ലഘുലേഖയുമായി വിദ്യാര്‍ഥികള്‍
എരുമപ്പെട്ടി: ശിശുദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശവുമായി വാഹനമോടിക്കുന്നവര്‍ക്ക് മധുരം നല്‍കിയത് വേറിട്ട കാഴ്ചയായി. എരുമപ്പെട്ടി എ.ഇ.എസ്. പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് നിരത്തിലിറങ്ങി മോട്ടോര്‍ വാഹനമോടിക്കുന്നവര്‍ക്ക് മധുരം നല്കിയും യാത്രക്കാര്‍ക്ക് ട്രാഫിക് ബോധവല്‍കരണ ലഘുലേഖയും ലഹരിവിരുദ്ധ സന്ദേശങ്ങളും നല്കി വ്യത്യസ്തരായത്. റോഡ് സിഗ്‌നലുകള്‍ പൂര്‍ണമായും അനുസരിക്കുക, റോഡില്‍ വലത് വശം ചേര്‍ന്ന് നടക്കുക,മൊബൈല്‍ ഫോണ്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കാതിരിക്കുക,ലൈസന്‍സില്ലാത്തവര്‍,പതിനെട്ട് വയസ്സ് തികയാത്ത വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയാണ് വിദ്യാര്‍ഥികള്‍ വിതരണം ചെയ്തത്. യൂണിഫോമിട്ട കുരുന്നുകള്‍ മുതിര്‍ന്നവര്‍ക്കിടയിലൂടെ ഓടിനടന്ന് മധുരവും ലഘുലേഖകളും വിതരണം ചെയ്തത് കാണികളില്‍ കൗതുകമുണര്‍ത്തി. എല്ലാവര്‍ഷവും ശിശുദിനത്തില്‍ റാലിയും മത്സരങ്ങളും സംഘടിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ ബോധവല്‍ക്കരണം നടത്താന്‍ സാധിച്ചതില്‍ അത്യധികം സന്തോഷത്തിലാണ് ഓരോ വിദ്യാര്‍ഥിയും. എരുമപ്പെട്ടി കടങ്ങോട് റോഡ് ജംഗ്ഷനില്‍ നടന്ന പരിപാടി എരുമപ്പെട്ടി എസ്. ഐ. മനോജ് കെ.ഗോപി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.എസ്. സുമ അധ്യക്ഷയായി. പി.ആര്‍.ഒ. മുഹമ്മദ് ബാഖവി,വൈസ് പ്രിന്‍സിപ്പല്‍ റീന ആനന്ദ്, അധ്യാപകരായ കണ്ണന്‍ നെല്ലുവായ്, അജയ് കരിയന്നൂര്‍, ദീപമോള്‍, എസ്.പി.ഉമ്മര്‍, വിദ്യാര്‍ഥിളായ വിഷ്ണു കെ.ബി, ജുനൈദ്,സുഫ് യാന്‍, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് നഫ് ലാന്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."