HOME
DETAILS

വൈദ്യുതി ബില്ലിന്റെ കാര്യം ഇനി മറന്നേയ്ക്കൂ...

  
backup
November 16 2017 | 01:11 AM

electricity-bill-paying

തിരുവനന്തപുരം: വൈദ്യുതി ബില്ലടക്കാനുള്ള കാര്യം ഓര്‍ത്തുവയ്ക്കുന്നതും സമയത്തിന് അടയ്ക്കാതെ കണക്ഷന്‍ കട്ടായിപോകുന്നതും ഇനി പഴങ്കഥ. ബില്‍ തുക ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് യഥാസമയം നേരിട്ടടയ്ക്കുന്നതിനുള്ള കെ.എസ്.ഇ.ബിയുടെ ഇപേയ്‌മെന്റ് പദ്ധതികള്‍ നിലവില്‍ വന്നു.
ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് ബില്‍ തുക വരവു വയ്ക്കാന്‍ സാധിക്കുന്ന പദ്ധതി നാഷനല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് (എന്‍.എ.സി.എച്ച്) സംവിധാനം വഴിയാണ് നടപ്പാക്കുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇതിനായി ഉപയോക്താക്കള്‍ ബില്‍തുക അക്കൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കണം. തുക സമയത്തിന് അക്കൗണ്ടില്‍ നിന്ന് കെ.എസ്. ഇ.ബി ഈടാക്കിക്കൊള്ളും. ബില്ലടയ്‌ക്കേണ്ട അവസാന തിയതിയും മറ്റും ഓര്‍ത്തിരിക്കേണ്ട ആവശ്യമില്ല. കണക്ഷന്‍ വിച്ഛേദിക്കല്‍ മൂലമുള്ള അസൗകര്യങ്ങള്‍, പുനഃസ്ഥാപനത്തിനുള്ള ഫീസ് മുതലായവ ഒഴിവാക്കാനും കഴിയും. മികച്ച ഉപഭോക്തൃ സേവനം ഉറപ്പു വരുത്താന്‍ വൈദ്യുതി ബോര്‍ഡില്‍ നടപ്പാക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് ഉദ്ഘാടന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. ബില്‍ തുക അടയ്ക്കുന്നതിനു കെ.എസ്.ഇബി എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും മന്ത്രി ചടങ്ങില്‍ സമര്‍പ്പിച്ചു. മൊബൈല്‍ഫോണ്‍, ടാബ്‌ലെറ്റ് തുടങ്ങിയവ വഴി എവിടെ നിന്നും ഏതു സമയത്തും ഈ ആപ്പ് വഴി ബില്‍ തുക അടയ്ക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനായ ചടങ്ങില്‍ കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ. ഇളങ്കോവന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ (ഫിനാന്‍സ്) എന്‍.എസ്. പിള്ള, കോര്‍പ്പറേഷന്‍ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപാല്‍ മുരളി ഭഗത്, ഡയറക്ടര്‍മാരായ ഡോ. വി. ശിവദാസന്‍, പി. കുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  23 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  23 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  23 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  23 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  23 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  23 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  23 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago