സിന്‍ഹമാര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി വക്താവ്
ഹൈദരാബാദ്: പാര്‍ട്ടിക്ക് നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്ന നേതാക്കളായ മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയും പാര്‍ട്ടി എം.പിയും ബോളിവുഡ് നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കണമെന്ന് ബി.ജെ.പി തെലങ്കാന വക്താവ് കൃഷ്ണസാഗര്‍ റാവു.
നോട്ട് നിരോധനത്തെയും ജി.എസ്.ടിയേയും സംബന്ധിച്ച് കടുത്ത ആരോപണങ്ങളാണ് യശ്വന്ത് സിന്‍ഹ ഉന്നയിക്കുന്നത്. മുഹമ്മദ് ബിന്‍ തുഗ്ലക്കും നോട്ട് നിരോധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മോദിയെ പരിഹസിച്ചതിനു പുറമെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയതായും ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ യശ്വന്ത്‌സിന്‍ഹ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
രാജ്യത്ത് വണ്‍മാന്‍ ഷോയും ടു മെന്‍ ആര്‍മിയുമാണെന്ന് മോദിയേയും അമിത്ഷായേയും കുറിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ ഏതാനും ദിവസം മുന്‍പ് ബിഹാറില്‍ ഒരു പരിപാടിയില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളും പാര്‍ട്ടിയിലെ പ്രശ്‌നക്കാരാണെന്നും ഇവരെ പുറത്താക്കണമെന്നും തെലങ്കാന ബി.ജെ.പി വക്താവ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ല. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ആരോപണം ഉന്നയിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കൃഷ്ണ സാഗര്‍ റാവു ആരോപിച്ചു.
സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാണ് ഈ നേതാക്കളുടെ പ്രസ്താവനകള്‍. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായ യശ്വന്ത്‌സിന്‍ഹ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പാര്‍ട്ടി നേതാക്കളെ അവഹേളിക്കുന്നത് അവസാനിപ്പിക്കാന്‍ ഇരുനേതാക്കളും തയാറായില്ലെങ്കില്‍ ഇവരെ പുറത്താക്കുകയോ അല്ലെങ്കില്‍ ഇരുവരും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."