ഫിലിം ഫെസ്റ്റിവല്‍: ജൂറി അംഗം അപൂര്‍വ അസ്രാനിയും രാജിവച്ചു
പനാജി: 48ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് പാനലിന്റെ അനുമതിയില്ലാതെ ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ജൂറി അംഗം അപൂര്‍വ അസ്രാനിയും രാജിവച്ചു. സംവിധായകനും ജൂറി അധ്യക്ഷനുമായ സുജോയ് ഘോഷ് രാജിവച്ചതിന് പിന്നാലെയാണ് അപൂര്‍വ അസ്രാനിയും രാജിവച്ചത്.
മലയാളിയായ സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത എസ് ദുര്‍ഗ, മറാത്തി സംവിധായകന് രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം പിന്‍വലിച്ചിരുന്നു. പതിമൂന്നംഗ പാനലിന്റെ അനുമതിയില്ലാതെ ചിത്രങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സുജോയ് ഘോഷ് രാജിവച്ചത്. ഇരു ചിത്രങ്ങളുടേയും പ്രാധാന്യം ചൂണ്ടിക്കാട്ടി അപൂര്‍വ അസ്രാണി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ സ്ത്രീജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ചിത്രങ്ങളെന്നായിരുന്നു അസ്രാനിയുടെ ട്വീറ്റ്.
സ്ത്രീപ്രശ്നം അങ്ങേയറ്റം പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."