മലയാളം ടൈപ്പിങ്ങില്‍ കുടുംബാധിപത്യം
തിരൂര്‍: ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഐ.ടി മേളയില്‍ ഇത്തവണയും കുടുംബാധിപത്യം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എടരിക്കോട് പി.കെ.എം.എം സ്‌കൂളിലെ ഇ ആദില്‍ അമീന്‍ തുടര്‍ച്ചയായി ഏഴാം തവണയും ജില്ലാ തലത്തില്‍ ഒന്നാമതെത്തി. അഞ്ചാം ക്ലാസ് മുതല്‍ ഈ ഇനത്തില്‍ തുടര്‍ച്ചയായ ജേതാവാണ്. കഴിഞ്ഞ രണ്ടുവര്‍ഷവും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനമുണ്ടായിരുന്നു. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. പറപ്പൂര്‍ ചോലക്കുണ്ട് എടക്കാടന്‍ വീട്ടില്‍ അധ്യാപകരായ അബ്ദുല്‍ ഗഫൂറിന്റെയും വഹീദാ ജാസ്മിന്റെയും മകനാണ്.
മിനിട്ടില്‍ 379 അക്ഷരങ്ങള്‍ ടൈപ്പ് ചെയ്താണ് ആദില്‍ അമീന്‍ ഒന്നാമതെത്തിയത്.ആദില്‍ അമീന്റെ സഹോദരന്‍ ഈ ഇനത്തില്‍ നാല് വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദില്‍ അമീന്റെ പിതൃസഹോദരപുത്രന്‍ മുഹമ്മദ് നമീദാണ് ഒന്നാം സ്ഥാനം നേടിയത്. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്‌ലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
അഞ്ചാം ക്ലാസു മുതല്‍ തുടര്‍ച്ചയായ നാലാം തവണയാണ് ജില്ലാതലത്തില്‍ ഒന്നാമതെത്തുന്നത്. മിനിട്ടില്‍ 316 അക്ഷരങ്ങളാണ് നവീദ് ടൈപ്പ് ചെയ്തത്. ഗഫൂറിന്റെ സഹോദരന്‍ എടയാടന്‍ അബ്ബാസിന്റെയും പറപ്പൂര്‍ ഗ്രാമപഞ്ചായത്തംഗം താഹിറയുടെയും മകനാണ് മുഹമ്മദ് നവീദ്. സംസ്ഥാന തലത്തിലും മികവ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."