ഷഫീഖ്, അസ്ഹര്‍ ഓര്‍മ ദിനം: യൂത്ത് ലീഗ് പ്രാര്‍ഥനാ സദസ് നടത്തി
കാസര്‍കോട്: 2009 നവംമ്പര്‍ 15ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തിനിടെ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കൈതക്കാട്ടെ ഷഫീഖ്, അന്നേദിവസം കറന്തക്കാട് സംഘ്പരിവാര്‍ ക്രിമിനല്‍ സംഘം വെട്ടികൊലപ്പെടുത്തിയ ആരിക്കാടിയിലെ മുഹമ്മദ് അസ്ഹര്‍ എന്നിവരുടെ ഓര്‍മദിനത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സദസ് നടത്തി.
അരിക്കാടിയിലെ മുഹമ്മദ് അസ്ഹറിന്റെ ഖബറിടത്തില്‍ നടന്ന പ്രാര്‍ഥനക്ക് സയ്യിദ് യു.കെ സൈഫുള്ള തങ്ങള്‍ നേതൃത്വം നല്‍കി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.അബ്ബാസ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, നാസര്‍ചായിന്റടി, അസീസ് കളത്തൂര്‍, അസ്ഹറിന്റെ പിതാവ് പി.എ ഇസ്മായില്‍ അഷ്‌റഫ് കര്‍ള, എ.കെ.ആരിഫ്, ഗോള്‍ഡന്‍ റഹ്മാന്‍, വി.പി അബ്ദുല്‍ ഖാദര്‍ ഹാജി, എസ്.അബ്ദുല്‍ ഖാദര്‍, ജംഷീര്‍ മൊഗ്രാല്‍, ഉവൈസ് തുടങ്ങിയവര്‍ സംബന്ധിച്ചു .
കൈതക്കാട് ഷഫീഖിന്റെ ഖബറിടത്തില്‍ നടന്ന പ്രാര്‍ഥനക്കു സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര നേതൃത്വം നല്‍കി.
തുടര്‍ന്നു തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. എം.സി ശിഹാബ് മാസ്റ്റര്‍ അധ്യക്ഷനായി.
നാസര്‍ ചായിന്റടി, സഹീദ് വലിയ പറമ്പ് , റഫീഖ് കോട്ടപ്പുറം, റഹൂഫ് ഹാജി, സി.കെ.കെ മാണിയൂര്‍, ഷംസുദ്ധീന്‍ ആയിറ്റി, ഹാഷിം ബംബ്രാണി, ടി.സി കുഞ്ഞബ്ദുല്ല ഹാജി, ലത്തീഫ് നീലഗിരി, പൊറായിക് മുഹമ്മദ്, ഷാകിര്‍ ദാരിമി, എം.ടി.പി അബ്ദുല്ല, ഫൈസല്‍ കോട്ടപ്പുറം, എം.ടി യൂനുസ്, യു.കെ മുസ്താഖ് , റിയാസ് ചെറുവത്തൂര്‍, വി.കെ ഇബ്രാഹിം, എ.സി അബ്ദുല്‍ റസാഖ്, വി.പി.പി ശുഹൈബ്, അബ്ദുല്ല ബീരിച്ചേരി, ഫൈസല്‍ കൈതക്കാട്, അബ്ദുല്ല കൈതക്കാട്, എസ്.എ ശിഹാബ്, ഷരീഫ് മാടപ്പുറം, ശുകൂര്‍ ഹാജി, അസ്‌ല കൈതക്കാട്, അസ്ഹറുദ്ധീന്‍ മണിയനോടി, എം ഹമീദ്, ടി.സി മുസ്തഫ ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."