HOME
DETAILS
MAL
മാവേലി എക്സ്പ്രസ് തീപിടുത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു നിഗമനം
backup
August 14 2016 | 19:08 PM
ചെറുവത്തൂര്‍ (കാസര്‍കോട്): മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിന്റെ എന്ജിന് ബ്ലോക്കിലെ തീപിടുത്തത്തിനു കാരണം കോച്ച് കാബിനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം.
പരിശോധനയ്ക്കും അറ്റകുറ്റ പണികള്‍ക്കുമായി എന്ജിന് ഈറോഡ് ലോക്കോ ഷെഡ്ഡിലേക്ക് ഇന്നു കൊണ്ടുപോകും. ശനിയാഴ്ച രാത്രിയാണ് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കാര്യങ്കോട് പാലത്തിനു മുകളില്‍ ട്രെയിനിന്റെ എന്‍ജിനില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്.
നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം വഴിമാറുകയായിരുന്നു. എന്ജിന് രാത്രിതന്നെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിരുന്നു. 5000 ലിറ്റര്‍ ഡീസല്‍ സംഭരണ ശേഷിയും 4500 ഹോഴ്സ് പവറുമുള്ള എന്‍ജിനാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."