ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിക്കണം: കമല്‍ ഹാസന്
ചെന്നൈ: രാജ്യത്ത് ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും അതിനാല്‍ മറ്റുവള്ളവരെ അംഗീകരിക്കാന്‍ അവര്‍ തയാറാകണമെന്നും തമിഴ് സിനിമാ താരം കമല്‍ ഹാസന്.
മറ്റ് മതസ്ഥര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തെറ്റുപറ്റിയാല്‍ അത് തിരുത്താനുള്ള ആര്‍ജവം കാണിക്കാനും ഹിന്ദുമതക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ് മാസികയായ ആനന്ദ വികടനില്‍ എഴുതുന്ന പംക്തിയിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്ക് മുതിര്‍ന്ന ഒരു സഹോദരന്റെ കടമയാണുള്ളത്. വലിയവരാണെന്ന് അവകാശപ്പെടുമ്പോള്‍ അത്തരക്കാരുടെ ഹൃദയങ്ങളും വലുതായിരിക്കണം.
മറ്റുള്ളവരെ അംഗീകരിക്കാനുള്ള ആര്‍ജവം ഉണ്ടായിരിക്കണം. അവര്‍ എന്തെങ്കിലും തെറ്റുചെയ്തതായി ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയാറാകണം. ഒരാളെ ശിക്ഷിക്കാനുള്ള അവകാശം കോടതിക്കാണുള്ളത്. അത് ചെയ്യാന്‍ കോടതിയെ അനുവദിക്കണമെന്നും കമല്‍ ഹാസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."