ഓര്‍മകള്‍ പുതുക്കാന്‍ ഇംഗ്ലണ്ടിലൽ നിന്നു അച്ഛനും മകനുമെത്തി
കരുളായി: നിലമ്പൂരിലെ ഓര്‍മകള്‍ ചികഞ്ഞെടുക്കാന്‍ ഇംഗ്ലണ്ടില്‍നിന്നും അച്ഛനും മകനുമെത്തി. നിലമ്പൂരിലെ 22ാമത്തെ ഡി.എഫ്.ഒ ആയിരുന്ന പി.ഡബ്ലിയു ഡെവിസിന്റെ മകന്‍ ഇയാന്‍ ഡേവിസും പേരമകന്‍ ബ്രയാന്‍ ഡേവിസുമാണ് ഇന്നലെ നിലമ്പൂരിലെ വിവിധ വനമേഖലകളിലെത്തിയത്. കനോലി പ്ലോട്ട്, ഡി.എഫ്.ഒ ബംഗ്ലാവ്, കരുളായി നെടുങ്കയത്തെ ഡോസന്‍ സായിപ്പിന്റെ ശവകുടീരം, തോക്ക് പ്ലാന്റേഷന്‍, തടി ഡിപ്പോ, ഡോസന്‍ ബംഗ്ലാവ്, ആനപ്പന്തി, നെടുങ്കയം കോളനി, നെടുങ്കയത്ത് നടക്കുന്ന മുള കൊ@ുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന പരിശീലന പരിപാടി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
പഠിതാക്കളുമായി സംവാദിക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും അവരുടെ ഉപഹാരം സ്വീകരിക്കുകയും ചെയ്താണ് മടങ്ങിയത്. നെടുങ്കയത്തിന്റെ ശില്‍പിയായ ഡോസന്‍ സായിപ്പ് അച്ഛന്റെ ഉറ്റ മിത്രമായിരുന്നു ഇയാന്റെ അച്ഛന്‍ ഡേവിസ്. അവരെ ചെറുപ്പത്തില്‍ ക@തായും അദ്ദേഹം ഓര്‍ത്തെടുത്തു. കോയമ്പത്തൂരില്‍ ജനിച്ച ഇദ്ദേഹം നാല് വയസുവരെ നിലമ്പൂരിലാണ് വളര്‍ന്നത്. 1940ല്‍ അച്ഛന്‍ നിലമ്പൂരില്‍നിന്നും മാറിയപ്പോള്‍ ഊട്ടിയിലേക്ക് താമസം മാറ്റുകയും 1945ല്‍ അവിടെനിന്നും നാട്ടിലേക്ക് മടങ്ങിയതായും അദ്ദേഹം പറഞ്ഞു.
72 വര്‍ഷത്തിന് ശേഷം വീ@ും തിരിച്ചെത്തിപ്പോള്‍ ഇവിടുത്തെ കാഴ്ചകള്‍ മനം കവരുന്നതാണെന്നും കേരളീയര്‍ നല്ല വരവേല്‍പാണ് നല്‍കിയതെന്നും മകന്‍ ഇയാന്‍ ഡേവിസും പേരമകന്‍ ബ്രയാന്‍ ഡേവിസും പറഞ്ഞു. ചെറുപ്പത്തില്‍ മാതാവ് കരോളിന ഡേവിസിനൊപ്പം ഉറങ്ങുമ്പോള്‍ കിടക്കയില്‍ പാമ്പിനെ കണ്ട് കരഞ്ഞതും ഇയാന്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചു. നെടുങ്കയത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോസന്‍ സായിപ്പ് താമസിച്ച ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ കയറി അദ്ദേഹത്തിന്റെ ചിത്രങ്ങളും അന്നത്തെ ചരിത്രങ്ങളും ക@് കുറിച്ചെടുത്തു. തുടര്‍ന്ന് ബംഗ്ലാവിന്റെ വരാന്തയിലിരുന്ന് കരിമ്പുഴയുടെ മനോഹാരിത ആസ്വാദിക്കുകയും ചെയ്തു. ഊട്ടി താഴ്‌വര ഡി.എഫ്.ഒ എസ്. സണ്‍ കാണിച്ചുനല്‍കി.
വനത്തിലെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചറിഞ്ഞാണ് അച്ഛനും മകനും നെടുങ്കയത്ത് നിന്നും മടങ്ങിയത്. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ എസ്.സണ്‍, കരുളായി റെയ്‌ഞ്ചോഫിസര്‍ കെ.വി ബിജു, കാളികാവ് റെയ്‌ഞ്ചോഫിസര്‍ റഹീസ്, നെടുങ്കയം ഡെപ്യുട്ടി റേഞ്ചര്‍ സി.അബ്ദുല്‍ ഗഫൂര്‍, ടെല്‍സണ്‍ തോമസ്, ഇ.അനില്‍കുമാര്‍തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പമു@മുയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."