HOME
DETAILS

ദേ പുട്ട് തുറക്കാന്‍ ദുബൈയില്‍ പോകണം- ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ദിലീപ് കോടതിയില്‍; നികുതി വെട്ടിപ്പില്‍ പി.വി അന്‍വറിനെതിരേ അന്വേഷണം; ദേശാഭിമാനിക്കും ദേഷ്യം കനക്കുന്നു:- Suprabhaatham News In Brief

  
backup
November 17 2017 | 08:11 AM

suprabhaatham-online-today-news-in-brief-17112017

 

1. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബൈയിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

2. തോമസ് ചാണ്ടി വിഷയത്തില്‍ കൊമ്പുകോര്‍ക്കുന്ന സി.പി.ഐ-സി.പി.എം വാഗ്വാദങ്ങള്‍ തുടരുന്നു. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം രംഗത്തെത്തിയിരുന്നു.

3. കണ്ടങ്കാളിയിലെ നിര്‍ദിഷ്ട എണ്ണ സംഭരണശാലയ്‌ക്കെതിരേ സി.ഐ.ടി.യു നേതാവും ഭരണകക്ഷി എം.എല്‍.എയുമായ സി. കൃഷ്ണന്‍ രംഗത്ത്. പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയാക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്കെതിരേയാണ് പയ്യന്നൂര്‍ എം.എല്‍.എ പ്രതിഷേധവുമായി എത്തിയത്.

4. കവടിയാറില്‍ രാജ്ഭവനുമുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്നത് യുവാക്കളായിരുന്നു.

5. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരേ അന്വേഷണം. ആദായ നികുതി വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

6. കൊല്ലം ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്ത കേസില്‍ കീഴടങ്ങാനെത്തിയ അധ്യാപികമാരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റശ്രമം

7. ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. കൊല്ലം പുന്തലത്താരം മംഗലത്ത് തറയില്‍ ശരവണന്‍, കൈലാസ് എന്നിവരാണ് മരിച്ചത്.

8. ഉറുദു ഭാഷയെ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ടുള്ള ബില്‍ തെലങ്കാന നിയമസഭ പാസാക്കി. ഏറെക്കാലമായി ഉറുദുവിനെ രണ്ടാം ഭാഷയായി പ്രഖ്യാപിക്കണമെന്ന് നിയമസഭ ആവശ്യപ്പെടുന്നു. 

9. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്റെ ഭാര്യയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നാണ് പ്രാദേശിക ബി.ജെ.പി നേതാവ് രഞ്ജിത് കുമാര്‍ ശ്രീവാസ്തവയുടെ ഭീഷണി

10. മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെക്ക് ക്ഷേത്രം നിര്‍മിച്ച് പ്രകോപനം സൃഷ്ടിച്ച ഹിന്ദുമഹാസഭയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ കാരണം കാണിക്കല്‍ നോട്ടിസ്. 

11. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനേയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ബി.ജെ.പി ഐടി സെല്‍മേധാവി അമിത് മാളവ്യ വിവാദത്തില്‍

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 days ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 days ago