HOME
DETAILS

സ്വാതന്ത്ര്യദിനം നാടെങ്ങും ആഘോഷലഹരിയില്‍

  
backup
August 14 2016 | 20:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d

കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപതാമാണ്ടിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ നാടെങ്ങും ആഘോഷലഹരി. ആഘോഷത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ണ്ണാഭമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളുകളുകളിലും ഓഫീസുകളിലും വ്യവസായ സ്ഥാപനങ്ങളിലും ഫ്‌ളാറ്റുകളിലുമൊക്കെ ആഘോഷപരിപാടികള്‍ അരങ്ങേറും.
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ കലക്ട്രേറ്റില്‍ നടക്കും.പരേഡ് ഗ്രൗണ്ടില്‍ രാവിലെ 8.30ന് കായികമന്ത്രി ഇ.പി.ജയരാജന്‍ ദേശീയ പതാക ഉയര്‍ത്തും.തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റും വിശിഷ്ട സേവനത്തിന് പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ വിതരണവുംം നടക്കും.തെരഞ്ഞെടുക്കപ്പെട്ട 16 ഉദ്യോഗസ്ഥര്‍ മെഡലുകള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് മന്ത്രി ഇ.പി.ജയരാജന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.വിവിധ സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും ദേശഭക്തി ഗാനാലാപനവും നടക്കും.ദേശീയഗാനത്തോടെ പരേഡ് അവസാനിക്കും.പരേഡില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും കാണികള്‍ക്കും ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാത്ത നടപടികള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 700 ഓളം സ്‌കൂള്‍കുട്ടികളാണ് പരേഡില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും കുടിവെള്ളവും പരേഡ് ഗ്രൗണ്ടില്‍  ഒരുക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങള്‍ക്കായി ജനറല്‍ ആശുപത്രിയിലേയും ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗത്തിന്റെയും ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കാണികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിഐപികള്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരേഡ് ഗ്രൗണ്ട് ഉള്‍പ്പെടെ കളക്ടറേറ്റിന്റെ മുഴുവന്‍ ഭാഗങ്ങളും കാമറയുടെ നിരീക്ഷണത്തിലായിരിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളിലും സൗജന്യ യാത്രയും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

 


സ്‌കൂളുകളിലും  വിപുലമായ ആഘോഷം

ജില്ലയിലെ സ്‌കൂളുകളിലും വിപുലമായ സ്വാതന്ത്യദിനാഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.രാവിലെ എട്ട് മണിമുതല്‍ സ്‌കൂളുകളില്‍ പ്രധാനാ്യാപകര്‍ ദേശീയ പതാക ഉര്‍ത്തും.ദേശസ്‌നേഹം ഊട്ടി ഉറപ്പിക്കുന്ന വിവിധ കലാപരിപാടികളും ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.മധുരവിതരണവും നടക്കും.വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌ക്കാരിക പരിപാടികളും കുട്ടികള്‍ അവതരിപ്പിക്കും.ക്വിസ്,പ്രസംഗം,ഉപന്യാസം തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങേറും.

 

ഓര്‍ക്കുക, പ്ലാസ്റ്റിക് ദേശീയ
പതാക ഉപയോഗിച്ചാല്‍ ശിക്ഷ

പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ദേശീയ പതാകയുടെ ഉപയോഗത്തിന് കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ജില്ലയില്‍ പ്ലാസ്റ്റിക് പതാകയുടെ വില്പനയും നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് റവന്യൂ, പൊലിസ് വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.നിരോധം ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.കമ്പിളി,പരുത്തി,ഖാദി സില്‍ക്ക്,കടലാസ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച പതാകകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.മുഷിഞ്ഞ,ചുളിഞ്ഞ,കേടുപാടുള്ള പതാകകള്‍ ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.



ആകാശവാണിയുടെ ഗാനസന്ധ്യ

ആകാശവാണി കൊച്ചി നിലയം സ്വതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു പറവൂരിലും ഇടപ്പള്ളിയിലും ഗാനസന്ധ്യകള്‍ നടത്തും. ഓഗസ്റ്റ് 15ന് പറവൂര്‍ അംബേദ്കര്‍ പാര്‍ക്കില്‍ കെടാമംഗലം ''പാട്ടുപാടം'' കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ''സ്വതന്ത്ര്യം തന്നെ അമൃതം ' എന്ന ദേശഭക്തി ഗാനസന്ധ്യ,  വൈകിട്ട്  5 .30 ന്,  104 വയസ്സുള്ള  സ്വതന്ത്ര്യസമര സേനാനി അവിര ഇട്ടിരയെ ആദരിച്ചുകൊണ്ട് വി.ഡി. സതീശന്‍ എം.എല്‍.എ .പരിപാടി ഉദ്ഘാടനം ചെയ്യും. പറവൂര്‍ നഗരസഭയുമായി ചേര്‍ന്നാണ്  ഗാനപരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ  ഓഗസ്റ്റ്  16 ന്  വൈകിട്ട്  6  മണിക്ക് ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ''അമ്മ മലയാളം '' ഗാനസന്ധ്യ മലയാള ഭാഷയേയും പൈതൃകത്തെയും കുറിച്ചുള്ള ഗാനങ്ങളുടെ അവതരണമാണ്. വി .കെ .ശശിധരന്‍ ഗാനസന്ധ്യയുടെ  ഏകോപനം നിര്‍വ്വഹിക്കും.

 


ആഘോഷം കനത്ത
സുരക്ഷയില്‍
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയിലുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തന്ത്രപ്രധാന  സ്ഥലങ്ങള്‍ സ്ഥിതിചെയ്യുന്നതിനാലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. റെയില്‍വെ സ്റ്റേഷനുകളിലും പരിസരങ്ങളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും ഷാഡോ പൊലിസിന നിയോഗിച്ചിട്ടുണ്ട്.
റെയിവെ സ്റ്റേഷന്‍ പരിസരങ്ങളിലെ ലോഡ്ജുകളും അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളും പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കുന്ന കാക്കനാട് കലേ്രക്ടറ്റ് മതൈാനിയിലും മറൈന്‍ഡ്രൈവിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദേശികള്‍ കൂടുതല്‍ വന്നുപോകുന്ന ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലും ഷാഡോ പൊലിസിനെ വ്യന്യസിച്ചിട്ടുണ്ട്. എന്നാല്‍ ജനം ഭയപ്പെടേണ്ട അവസ്ഥയില്ലെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  2 months ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  2 months ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  2 months ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  2 months ago