HOME
DETAILS

നവജാത ശിശുക്കള്‍ക്ക് ആധാര്‍: ഇടുക്കിയില്‍ തുടക്കം

  
backup
November 19 2017 | 00:11 AM

%e0%b4%a8%e0%b4%b5%e0%b4%9c%e0%b4%be%e0%b4%a4-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%a7%e0%b4%be


തൊടുപുഴ: അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് നവജാത ശിശുക്കള്‍ക്ക് ജനനദിവസം തന്നെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. പഞ്ചായത്തില്‍ നിന്നും ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കുട്ടികള്‍ക്ക് ജനനദിവസം തന്നെ ആധാര്‍ എന്റോള്‍മെന്റ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇന്നലെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ നിരഞ്ജന്‍, അനാമിക എന്നീ നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
അക്ഷയകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആധാര്‍ എന്റോള്‍മെന്റിന് നേതൃത്വം നല്‍കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ. സുഷമ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.മണികണ്ഠന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രോജക്ട് മാനേജര്‍ എസ്. നിവേദ്, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ സുബി ജി പ്ലാന്തോട്ടം, അക്ഷയ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സാം അഗസ്റ്റിന്‍, സംരംഭകരായ ആദര്‍ശ് കുര്യന്‍, ബിജു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ മോന്‍സണ്‍ മാത്യു, സന്തോഷ് ഗോപാല്‍ എന്നിവരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ സംരംഭകരായ ലിജോ ജോസഫ്, പ്രിന്‍സ് ജോര്‍ജ്ജ് എന്നിവരും നേതൃത്വം നല്‍കി. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ആര്‍.എം.ഒ ഡോ.അജി പിന്‍ ആധാര്‍ എന്റോള്‍മെന്റ് ഉദ്ഘാടനം ചെയ്തു. അക്ഷയസംരംഭകരായ സന്തോഷ്, മോണ്‍സണ്‍, അജിത്, അനില്‍, സോമരാജ് എന്നിവര്‍ പങ്കെടുത്തു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം ഷിഹാബുദ്ദീന്‍ യൂസഫ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മെറിന്‍, അക്ഷയ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ലിസി സോമന്‍, അക്ഷയ സംരംഭകരായ പ്രിന്‍സ്, ലിജോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  20 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  20 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  20 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  20 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  20 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  20 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago