മാലിന്യ നീക്കം നിലച്ചു; കീച്ചേരിപ്പടി ജങ്ഷന്‍ ദുര്‍ഗന്ധമയം
മൂവാറ്റുപുഴ: തിരക്കേറിയ കീച്ചേരിപ്പടി ജങ്ഷനില്‍ മാലിന്യ നീക്കം നിലച്ചതിനെ തുടര്‍ന്ന ദുര്‍ഗന്ധമയം. മാര്‍ക്കറ്റ് ബൈപാസ് റോഡിലാണ് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത്. ധാരാളം വ്യാപാര സ്ഥാപനങ്ങളും ഓഡിറ്റോറിയവും ഉള്‍പ്പടെയുള്ള തിരക്കേറിയ പ്രദേശത്തെ മാലിന്യ കൂമ്പാരം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ഒന്നിലധികം അവധിദിവസങ്ങള്‍ കടന്നുവന്നതുകൊണ്ട് ശുചീകരണ തൊഴിലാളികള്‍ കൂട്ടത്തോടെ പോയതാണ് മാലിന്യനീക്കം നിലക്കാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍ മാലിന്യനീക്കം പതിവുപോലെ നടക്കുന്നുണ്ട്.
ാവുങ്കര പ്രദേശത്തോട് അവഗണനയാണ് മാലിന്യം കുന്നുകൂടാന്‍ കാരണമെന്നും വ്യാപകമായ പരാതിയുണ്ട്. മഴക്കാലമായതുകൊണ്ടും അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതുകൊണ്ടും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും ഉടന്‍തന്നെ മാലിന്യം നീക്കുവാനുള്ള നടപടി നഗരസഭ അധികാരികള്‍ സ്വീകരിക്കണമെന്നും മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.എ അബ്ദുള്‍ സലാം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."