യു.പിയില്‍ വൈഫൈ
വാഗ്ദാനവുമായി ബി.എസ്.പിയും
ലക്നോ: ബി.ജെ.പിക്കു പിന്നാലെ ഉത്തര്‍പ്രദേശില്‍ സൗജന്യ വൈഫൈ വാഗ്ദാനവുമായി ബി.എസ്.പിയും. സംസ്ഥാനത്തു നടക്കാനിരിക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായാണ് വിവിധ വാഗ്ദാനങ്ങളുമായി പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത്.
ചിലയിടത്തു സ്പീഡ് കുറഞ്ഞ വൈഫൈ ലഭിക്കുമ്പോള്‍ ചിലയിടങ്ങളില്‍ അധിക സ്പീഡ് വൈഫൈ ലഭിക്കുന്നുണ്ടെന്നും ഈ വിവേചനം ഇല്ലാതാക്കുമെന്നും എല്ലായിടത്തും സ്പീഡുള്ള വൈഫൈ സൗകര്യം ഒരുക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ബി.എസ്.പി മേയര്‍ സ്ഥാനാര്‍ഥി ബാബുലാല്‍ ഗോഡിയാല്‍ പറഞ്ഞു.
24 ജില്ലകളില്‍ നവംബര്‍ 22ന്, 25 ജില്ലകളില്‍ 26ന്, 26 ജില്ലകളില്‍ 29ന്, 438 പഞ്ചായത്തുകളില്‍ ഡിസംബര്‍ ഒന്നിന് എന്നിങ്ങനെയാണ് യു.പിയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."