വാഹനയാത്രികര്‍ക്ക് ഭീഷണിയായി റോഡരികിലെ കേബിളുകള്‍
കൊച്ചി: റോഡരികിലെ പോസ്റ്റുകളിലും മറ്റും തുങ്ങിക്കിടക്കുന്ന കേബിളുകള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു. സ്വകാര്യ കേബിള്‍ ടി.വി നെറ്റ്‌വര്‍ക്കുകളുടെയും ഇന്റര്‍നെറ്റ് സേവനദാതാക്കളുടേയും കെ.എസ്.ഇ.ബിയുടേയും കേബിളുകളുമാണ് യാത്രക്കാര്‍ക്ക് അപകടമൊരുക്കുന്നത്.
തുങ്ങിക്കിടക്കുന്ന കേബിളുകളില്‍ കുടുങ്ങി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. മിക്കവാറും ഇരചക്രവാഹനയാത്രികരാണ് അപകടങ്ങളില്‍ പെടുന്നത്.
രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ പോകുമ്പോള്‍ കേബിളുകള്‍ പൊട്ടികിടക്കുന്നത് കാണാന്‍ സാധിക്കാത്തുമൂലം ഇതില്‍ കുടങ്ങി ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പെടുന്നു. കെ.എസ്.ഇ.ബിയുടെ കേബിളുകള്‍ വലിയ വാഹനങ്ങള്‍ക്കും കെണിയാകുന്നു.
ഇത്തരത്തില്‍ പൊട്ടിക്കിടന്ന കേബിള്‍ ബസിന്റെ മുകളില്‍ കുടുങ്ങിയതിനെതുടര്‍ന്ന് പോസ്റ്റ് ഒടിഞ്ഞ് ബസിനുമുകളില്‍ വീണിരുന്നു. ബസിന്റെ മുന്‍വശത്തേക്കാണ് പോസ്റ്റ് മറിഞ്ഞുവീണത്. ഡ്രൈവറും ഏതാനും യാത്രക്കാരും നേരിയ പരുക്കോടെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
ഇതോടൊപ്പം റോഡില്‍ വളരെ താഴ്ന്ന നിലയില്‍ കടന്നുപോകുന്നകേബിളുകളും വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന ദേശിയാപാതയുള്‍പ്പെടെയുള്ള പ്രധാന റോഡുകളിലും അപകടകരമാംമിധം തഴ്ന്ന നിലയില്‍ കേബിലുകള്‍ പോകുന്നുണ്ട്.
നിലവിലെ കേബിളുകള്‍ പൊട്ടിയാല്‍ പുതിയ കേബിള്‍ സ്ഥാപിക്കുമ്പോള്‍ പഴ കേബിളുകള്‍ മാറ്റാത്തതാണ് അപകടത്തിന് കരണമാകുന്നത്. ഇത്തരം ബേബിളുകളാണ് പൊട്ടി റോഡിലേക്ക് വീണുകിടക്കുന്നത്.
നഗരസഭയുടെയും കെ.എസ്.ഇ.ബിയുടെയും അനുമതിയില്ലാതെ റോഡിന്റെ വസങ്ങളില്‍ കേബിളുകള്‍ സ്ഥാപിക്കരുതെന്നാണ് നിയമമെങ്കിലും ഇതൊന്നും ആരും പാലിക്കാറില്ല. കൂടാതെ പോസ്റ്റുകളില്‍ താങ്ങാവുന്നതിലുമധികം ഭാരമുള്ള ബബിളുകള്‍ വലിച്ചിരിക്കുന്നതുമൂലം പോസ്റ്റുകള്‍ അപകടകരമാംവിധം റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും പതിവാണ്.
ഇതുമുലം തിരക്കുള്ള സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് റോഡിന്റെ വശംചേര്‍ന്ന് പോകാന്‍ സാധിക്കാതെ വരുന്നു. ഇതുകൂടാതെ സ്വകാര്യ കമ്പനികള്‍ തങ്ങളുടെ കേബിളുകള്‍ വലിക്കുന്നതിനായി സ്ഥപിച്ചിരിക്കുന്ന ഇരുമ്പ് തൂണുകള്‍ മിക്കസ്ഥലങ്ങളിലും അപകടാവസ്ഥയിലാണ്.
അടിഭാഗം ദ്രവിച്ചിരിക്കുന്ന ഇത്തരം തൂണുകളില്‍ മിക്കതും കേബിളില്‍ തുങ്ങിയാണ് കിടക്കുന്നത്. ഇതും വന്‍ അപകടം വിളിച്ചുവരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."