HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവള ഭൂമി ഇടപാടിലെ ക്രമക്കേട്: വിധി പ്രഖ്യാപനം മാറ്റി
backup
November 20 2017 | 21:11 PM
തലശ്ശേരി: കണ്ണൂര്‍ വിമാനത്താവള ഭൂമി കൈമാറ്റ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി കെ. ബാബു തുടങ്ങിയവര്‍ക്കെതിരേയുള്ള പരാതിയില്‍ വിധി പ്രഖ്യാപിക്കുന്നത് തലശ്ശേരി സ്പെഷല്‍ വിജിലന്‍സ് കോടതി ഈമാസം 30 ലേക്ക് മാറ്റി. കേസ് ഇന്നലെ വിധി പ്രഖ്യാപനത്തിനു വച്ചതായിരുന്നു. ഇരിട്ടി പെരിങ്കേരിയിലെ കടകേലില്‍ കെ.വി ജയിംസാണ് പരാതിക്കാരന്. കേസില്‍ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് നേരത്തെ സമര്‍പ്പിച്ചിരുന്നു. കേസ് ഇന്നലെ ജഡ്ജി കെ. ബൈജുനാഥ് മുന്‍പാകെയാണ് പരിഗണനക്കുവന്നത്.വിമാനത്താവളത്തിനായി ഭൂമിയേറ്റെടുത്തതിലും പ്രസ്തുത ഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതിലും മണ്ണുനീക്കം ചെയ്തതിലും വന്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."