HOME
DETAILS
MAL
മൂന്നാര്‍ ഹര്‍ത്താല്‍; പരക്കെ അക്രമം
backup
November 22 2017 | 01:11 AM
തൊടുപുഴ: മൂന്നാര്‍ അടക്കം 10 പഞ്ചായത്തുകളില്‍ സി.പി.എം. നേതൃത്വം നല്കുന്ന മൂന്നാര്‍ സംരക്ഷണ സമിതി നടത്തിയ ഹര്‍ത്താലില്‍ പരക്കെ അക്രമം.
സി.പി.എം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്തു. വിനോദ സഞ്ചാരികളുടെ ടാക്സി ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു. വിനോദ സഞ്ചാരികള്‍ക്കുനേരെ അസഭ്യവര്‍ഷവുമുണ്ടായി. ഈ സംഭവത്തില്‍ പൊലിസ് നാലുപേരെ അറസ്റ്റ് ചെയ്തെങ്കിലും സി.പി. എം പ്രവര്‍ത്തകരെത്തി മോചിപ്പിച്ചു.
ഹര്‍ത്താലിനിടെ അക്രമം നടത്തിയ നിരവധിപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മൂന്നാര്‍ ടൗണിലെ കടകള്‍ ബലമായി അടപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."