കശ്മിരില്‍ സമാധാന നീക്കം ശക്തമാക്കി: സുരക്ഷാ സേനക്കെതിരേ കല്ലെറിഞ്ഞ കേസ് പിന്‍വലിക്കുന്നു
ശ്രീനഗര്‍: കശ്മിരില്‍ സുരക്ഷാ സേനക്കെതിരേ കല്ലെറിഞ്ഞവര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. കശ്മിര് പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മധ്യവര്‍ത്തി ദിനേശ്വര്‍ ശര്‍മ ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. 4500 യുവാക്കള്‍ക്കെതിരായ കേസുകളാണ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കശ്മിര് പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി അവിടത്തെ ജനങ്ങളെ സ്വാധീനിക്കുന്നതിനായാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഈ മാസമാദ്യം കശ്മിര് സന്ദര്‍ശനത്തിനിടയില്‍ നിരവധിപേരുമായി ദിനേശ്വര്‍ ശര്‍മ ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ഹിസ്ബുല്‍ ഭീകരന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനിടയിലാണ് സുരക്ഷാ സേനക്കു നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് പലഘട്ടങ്ങളിലായി കല്ലേറ് തുടര്‍ന്നു. സുരക്ഷാ സേനക്കെതിരായ കല്ലേറുമായി ബന്ധപ്പെട്ട് 11,500 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടത്തില്‍ 4500 കേസുകള്‍ പിന്‍വലിക്കും.
എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തയോട് പ്രതികരിക്കാന്‍ ദിനേശ്വര്‍ ശര്‍മ തയാറായില്ല. കശ്മിരില്‍ സമാധാനം കൊണ്ടുവരികയെന്നതാണ് തന്റെ ദൗത്യം. അതിന് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."