മൂന്ന് ദിവസം കൊണ്ട് യോജിപ്പിക്കാന്‍ കഴിയുന്ന റോക്കറ്റ് നിര്‍മാണത്തിനായി ഐ.എസ്.ആര്‍. ഒ
ന്യൂഡല്‍ഹി: മൂന്ന് ദിവസം കൊണ്ട് കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള റോക്കറ്റ് നിര്‍മിക്കാനുള്ള പദ്ധതിയുമായി ഐ.എസ്.ആര്‍.ഒ. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പദ്ധതിക്ക് ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നത്.
നിലവില്‍ ഉപഗ്രഹ വിക്ഷേപണത്തിന് കൂടുതലായി ഉപയോഗപ്പെടുത്തുന്നത് പി.എസ്.എല്‍.വി റോക്കറ്റുകളാണ്. ഇത് തയാറാക്കാന്‍ 30 മുതല്‍ 40 ദിവസം വരെ വേണം. റോക്കറ്റ് നിര്‍മാണത്തിന് ഓരോ തവണയും കോടികളാണ് ചെലവ് വരുന്നത്. പുതിയ സംവിധാനം വന്നാല്‍ റോക്കറ്റ് വിക്ഷേപണ ചെലവ് ഗണ്യമായി കുറയ്ക്കാനാകും. നാനോ സാറ്റ് ലൈറ്റുകളുടെ ഭാവി വിപണന സാധ്യതകള്‍ മുന്‍പില്‍ കണ്ടാണ് പുതിയ റോക്കറ്റ് വികസിപ്പിക്കാന്‍ ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നത്.
150 കോടി മുതല്‍ 500 കോടിവരയൊണ് വിവിധ ബഹിരാകാശ ഏജന്‍സികള്‍ ഉപഗ്രഹ വിക്ഷേപണത്തിനായി ചെലവഴിക്കുന്നത്. ഇന്ത്യയുടെ ചെലവുകുറഞ്ഞ റോക്കറ്റ് വരുന്നതോടെ ആഗോള ഉപഗ്രഹ വിക്ഷേപണത്തിന്റെ കുത്തക ഇന്ത്യയ്ക്ക് സ്വന്തമാകും. അടുത്ത വര്‍ഷം അവസാനമോ 2019 ആദ്യത്തിലോ പുതിയ റോക്കറ്റിന്റെ വിക്ഷേപണം നടത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്. 500 മുതല്‍ 700 വരെ കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ളവയാകും പുതിയ റോക്കറ്റുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."