HOME
DETAILS
MAL
പപ്പ്യുവ ന്യൂ ഗിനിയ: അഭയാര്‍ഥികളെ പുറത്താക്കാന്‍ പൊലിസ് ശ്രമം
backup
November 23 2017 | 22:11 PM
സിഡ്നി: മനുസ് ഐലന്‍ഡിലെ ആസ്ത്രേലിയന്‍ നിയന്ത്രണത്തിലുള്ള അഭയാര്‍ഥി കേന്ദ്രത്തില്‍നിന്ന് അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
മനുസ് ഐലന്‍ഡ്, പപ്പുവ ന്യൂഗിനിയ എന്നിവിടങ്ങളിലെ അഭയാര്‍ഥികളെ പുറത്താക്കാന്‍ പപ്പ്യുവ ന്യൂ ഗിനിയ പൊലിസ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ 31 മുതല്‍ ഇവിടത്തെ അഭയാര്‍ഥി കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ നൂറുകണക്കിന് അഭയാര്‍ഥികള്‍ തയാറായിരുന്നില്ല. ഇവര്‍ക്ക് ഇവിടം വിടാന്‍ ഇന്നലെ പൊലിസ് ഒരു മണിക്കൂര്‍ സമയം അനുവദിച്ചെങ്കിലും പിരിഞ്ഞുപോയില്ല. തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
നേരത്തേ, ഇവിടത്തെ അഭയാര്‍ഥി ക്യാംപുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന കോടതി വിധി വന്നതോടെയാണ് അടച്ചുപൂട്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."