HOME
DETAILS
MAL
കുറിഞ്ഞി സങ്കേതം: സര്‍ക്കാരിന് മുന്‍വിധിയില്ലെന്ന് റവന്യൂമന്ത്രി
backup
November 24 2017 | 12:11 PM
തിരുവനന്തപുരം: ഇടുക്കിയിലെ കുറിഞ്ഞി സങ്കേതം സംബന്ധിച്ച് സര്‍ക്കാരിന് മുന്‍വിധിയില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. 11 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ശരിയായ രേഖകളുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കേതത്തിന്റെ യഥാര്‍ത്ഥ വിസ്തൃതി കണ്ടെത്താനാണ് ഇനിയുള്ള ശ്രമം.
ഈ വിഷയത്തില്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ അഭിപ്രായം മുഖവിലക്കെടുക്കേണ്ടെന്നും അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമ്പോള്‍ ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ കുറവു വരുമെന്നായിരുന്നു പി.എച്ച് കുര്യന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."