വാക്‌സിന്‍വിരുദ്ധരുടെ പോര്‍വിളിക്കുമുന്നില്‍ മുട്ടുമടക്കില്ല: ശൈലജ
തിരുവനന്തപുരം: മലപ്പുറത്തെ അത്തിപ്പറ്റ ഗവ. എല്‍.പി സ്‌കൂളില്‍ മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനിടെ ക്യാംപ് അംഗങ്ങളെ അക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലാകുകയും മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയുമാണ്.
ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കുത്തിവയ്പ് നല്‍കിവരികയാണ്. ഈ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ഒരുകൂട്ടം വാക്‌സിന്‍വിരുദ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. വാക്‌സിനേഷന്‍ കാംപയിന്‍ 100 ശതമാനം വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ജനങ്ങളുടെ സഹകരണം പൂര്‍ണമായും ലഭിക്കേണ്ടതുണ്ട്. ഈ കര്‍മപരിപാടിയില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
അതിനാല്‍ കാംപയിനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."